തിരുവനന്തപുരം: പ്രളയ ദുരന്തത്തിെൻറ ആഘാതം നേരിടാൻ ഗാർഹിക വായ്പ പദ്ധതി. വീടും വീട്ടുപകരണങ്ങളും നശിച്ച കുടുംബങ്ങളിലെ ഗൃഹനാഥക്ക് ഒരു ലക്ഷം രൂപ വരെയാണ് വായ്പ. ഇതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പുതിയ സാമ്പത്തിക സഹായപദ്ധതിക്ക് (ആർ.കെ.എൽ.എൽ- പുനരുദ്ധാരണ കേരള വായ്പ സ്കീം)രൂപം നൽകും. ബാങ്ക് വഴിയാകും വായ്പ. നടത്തിപ്പിന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടറെ നിയോഗിച്ച് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിട്ടു.
വായ്പ ഇങ്ങെന:
10,000 രൂപ സർക്കാർ ധനസഹായം ലഭിച്ചവർക്കായിരിക്കും വായ്പ. കുടുംബശ്രീ അംഗങ്ങൾക്ക് കുടുംബശ്രീ വഴി, അംഗങ്ങളല്ലാത്താവർക്ക് അയൽക്കൂട്ടങ്ങളിൽ അംഗത്വം നൽകി വായ്പ നൽകും. തിരിച്ചടവ് കാലാവധി 36-48 മാസം. ചുരുങ്ങിയത് ആറുമാസത്തെ മൊറട്ടോറിയം ബാങ്ക് ഏർപ്പെടുത്തും. ഒമ്പതുശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് കുടുംബശ്രീ മുഖേന സർക്കാർ അനുവദിക്കും. തിരിച്ചടവ് ഉറപ്പുവരുത്തുന്നതിെൻറ മേൽനോട്ടം കുടുംബശ്രീക്ക്. വീഴ്ചവരുത്തുന്നവരെ പദ്ധതികളിൽനിന്ന് ഒഴിവാക്കും.
ഗാർഹിക ഉപകരണങ്ങൾ വാങ്ങുന്നതിന് കുടുംബശ്രീ കമ്പനികളുമായി കരാർ ഉറപ്പിക്കും.
വായ്പ സംബന്ധിച്ച് ബാങ്ക് കൺസോർട്യവുമായി കൂടിയാലോചന നടത്താൻ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെയും കരാറിൽ ഏർപ്പെടുന്നതിന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടറെയും ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.