കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി സ്വദേശിയായ മഞ്ജു എന്ന മുഹമ്മദ് മൻസൂർ ആണ് അറസ്റ്റിലായത്. ഒന്നാം പിണറായി സർക്കാറിെൻറ അവസാനകാലത്ത് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്ന നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്.
ദുബൈയിൽ നിന്ന് കൊച്ചി എയർപ്പോർട്ടിലെത്തിയപ്പോഴാണ് കേസിലെ 35 ാം പ്രതിയായ മൻസൂർ അറസ്റ്റിലായത്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും പിന്നീട് എൻ.ഐ.എ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സ്വർണം വാങ്ങുന്നതിനും കേരളത്തിലേക്ക് അയയ്ക്കുന്നതിലെയും പ്രധാന ഇടനിലക്കാരനായിരുന്നു അദ്ദേഹം. ഒരു വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.
അതെ സമയം എൻ.ഐ.എക്ക് മുന്നിൽ കീഴടങ്ങാൻ കേരളത്തിലേക്ക് എത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്. കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ എടുക്കും. സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ നടത്തുന്ന 22-ാമത്തെ അറസ്റ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.