പ്രീതികുറവ്​: ഗവർണറുടെ നീക്കത്തിൽ ആശങ്ക

തി​രു​വ​ന​ന്ത​പു​രം: നാ​ലു​ മ​ന്ത്രി​മാ​രോ​ടും ഇ​ട​തു​പ​ക്ഷ നേ​തൃ​ത്വ​ത്തോ​ടും 'പ്ല​ഷ​ർ' ഇ​ല്ലാ​തെ ഗ​വ​ർ​ണ​ർ; ധ​ന​മ​ന്ത്രി​യെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്ഭ​വ​ന്റെ തു​ട​ർ​നീ​ക്കം ഉ​റ്റു​നോ​ക്കി രാ​ഷ്ട്രീ​യ​കേ​ര​ളം.

ഗ​വ​ർ​ണ​ർ-​സ​ർ​ക്കാ​ർ പോ​ര്​ പ​രി​ഹ​രി​ക്കാ​നാ​കാ​തെ നീ​ങ്ങു​മ്പോ​ഴും ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഡ​ൽ​ഹി​യി​ലാ​യ​തി​നാ​ൽ വ്യാ​ഴാ​ഴ്ച കാ​ര്യ​മാ​യ നീ​ക്ക​ങ്ങ​​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.

ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി​മാ​രെ​യും എ​ൽ.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തെ​യും അ​ങ്ക​ലാ​പ്പി​ലാ​ക്കി​യെ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. ഗ​വ​ർ​ണ​റെ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണു നേ​തൃ​ത്വം. ഈ ​വി​ഷ​യം ഉ​യ​ർ​ത്തി ആ​രെ​ങ്കി​ലും കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ വ​ലി​യ നി​യ​മ-​ഭ​ര​ണ പ്ര​ശ്ന​മാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​യെ​യും സ​ർ​ക്കാ​ർ ഭ​യ​ക്കു​ന്നു​ണ്ട്. രാ​ജ്​​ഭ​വ​നി​ൽ​നി​ന്ന്​ ഇ​നി​യും ഇ​ത്ത​രം നീ​ക്ക​ങ്ങ​ളു​ണ്ടാ​യേ​ക്കാം. അ​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സി.​പി.​എ​മ്മും ഇ​ട​തു​മു​ന്ന​ണി​യും. മ​ന്ത്രി​മാ​ർ ക​ടു​ത്ത പ്ര​തി​ക​ര​ണ​ത്തി​നു മു​തി​രാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തും ഇ​തു​കൊ​ണ്ടു​ത​ന്നെ.

മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കി​യ ക​ത്തി​നൊ​പ്പം മ​ന്ത്രി​മാ​രു​ടെ പ​ര​സ്യ​പ്ര​സ്​​താ​വ​ന സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളും ഗ​വ​ർ​ണ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ലു​ മ​ന്ത്രി​മാ​രോ​ട്​ അ​ത്ര പ്രീ​തി​യി​ല്ലെ​ന്നാ​ണ്​ ഇ​തി​ലൂ​ടെ അ​ദ്ദേ​ഹം സൂ​ചി​പ്പി​ക്കു​ന്ന​ത്. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ൽ ഗ​വ​ർ​ണ​ർ ക​ടു​ത്ത അ​തൃ​പ്ത​നാ​ണ്. ബാ​ല​​ഗോ​പാ​ലി​ന്‍റെ പ്ര​സം​ഗം ത​ന്നെ​യും ത​ന്‍റെ നാ​ടാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ​യും അ​പ​ഹ​സി​ക്കു​ന്ന​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ അ​ദ്ദേ​ഹ​ത്തെ​ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക്​ പു​റ​മെ, സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലും ക​ടു​ത്ത നീ​ര​സ​മാ​ണ്​ ഗ​വ​ർ​ണ​ർ​ക്കു​ള്ള​ത്.

മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യം ത​ള്ളി മു​ഖ്യ​മ​ന്ത്രി ക​ത്ത്​ ന​ൽ​കി​യെ​ങ്കി​ലും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ ഗ​വ​ർ​ണ​ർ വീ​ണ്ടും ക​ത്ത്​ ന​ൽ​കി​യേ​ക്കും. ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ഗ​വ​ര്‍ണ​ര്‍ ന​ല്‍കു​ന്ന​ത്. ത​ന്‍റെ അ​നി​ഷ്ടം ത​ള്ളി​യ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗ​വ​ര്‍ണ​ര്‍ പ​ര​സ്യ​നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളാ​നാ​കി​ല്ല.   

Tags:    
News Summary - Kerala Governor's moves on the government makes worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.