കൊച്ചി: കോടതിയുടെ നിരന്തര പരാമർശങ്ങളുണ്ടായിട്ടും പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നടപടികളെടുക്കാതിരുന്നതെന്ത് കൊണ്ടെന്ന് െഹെകോടതി. ക്രമസമാധാനവും വിജിലൻസും ഒരാളുടെ ചുമതലയിൽ വരുന്നത് ശരിയായ രീതിയല്ലെന്നും വിജിലൻസിന് പ്രത്യേക ഡയറക്ടറെ നിയമിക്കാത്തത് എന്ത്കൊണ്ടെന്നും സിംഗിൾബെഞ്ച് ആരാഞ്ഞു. ടോമിൻ തച്ചങ്കരി ഗതാഗത കമീഷണറായിരിക്കെ യോഗ്യത പരിശോധിക്കാതെ ഉയർന്ന തസ്തികയിൽ നിയമനം നൽകിയെന്ന് ആരോപിക്കപ്പെടുന്ന കേസ് പരിഗണിക്കവേയാണ് കോടതി സർക്കാറിനോട് ഇക്കാര്യങ്ങൾ ആരാഞ്ഞത്. തെൻറ നിയമനവുമായി ബന്ധപ്പെട്ട് തനിക്കും തച്ചങ്കരിക്കുമെക്കെതിരെ അന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂരിൽ അസി. മോേട്ടാർ വെഹിക്കിൾസ് ഇൻസ്പെക്ടറായ ശ്രീഹരി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പൊലീസ് ആസ്ഥാനത്ത് ഉയർന്ന പദവിയിൽ ഇരിക്കുന്നയാളെന്ന നിലയിൽ തച്ചങ്കരിക്കെതിരെ ഏറെ മുതിർന്ന ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കണമെന്ന് നേരത്തെ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു. ത്വരിതാന്വേഷണം നടത്തണമെന്ന വിജിലൻസ് കോടതി ഉത്തരവിൽ തൽക്കാലം ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ത്വരിതാന്വേഷണം പൂർത്തിയായെങ്കിൽ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിക്കവേ ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർന്ന് പത്ത് ദിവസത്തിനകം ഡയറക്ടറുെട അനുമതിയോടെ ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
തുടർന്നാണ് കോടതി പരാമർശങ്ങളുണ്ടായിട്ടും തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിന്ന് മാറ്റുന്നത് പുനപരിശോധിക്കാത്ത സർക്കാർ നടപടിയെ കോടതി വിമർശിച്ചത്. വാക്കാൽ മാത്രമാണ് പരാമർശങ്ങളുണ്ടായതെന്നും ഉത്തരവിലുണ്ടായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, വാക്കാൽ ആണെങ്കിലും കോടതിയുടെ ശക്തമായ പരാമർശങ്ങൾ ഉണ്ടായിരിക്കെ അത് സർക്കാർ കണക്കിലെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ നിയമന കേസിൽ തച്ചങ്കരി എതിർകക്ഷിയായതിനാൽ സർക്കാറിെൻറ നിലപാടിന് വലിയ പ്രാധാന്യമുണ്ട്. നിലപാട് സർക്കാർ കോടതിയെ അറിയിക്കണം. നിലപാട് തൃപ്തികരമല്ലെങ്കിൽ നിഷ്പക്ഷമായ അന്വേഷണം കോടതിക്ക് ഉറപ്പാക്കേണ്ടിവരുമെന്നും സിംഗിൾബെഞ്ച് സൂചിപ്പിച്ചു.
ഗതാഗത വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായിരുന്ന ശ്രീഹരിയെ 2015 ഒാക്ടോബറിലാണ് എ.എം.വി.െഎയായി നിയമിച്ചത്. രാജസ്ഥാൻ പിലാനിയിലെ ശ്രീധർ യൂനിവേഴ്സിറ്റിയിൽ നിന്ന് മൂന്ന് വർഷത്തെ ബിടെക് ബിരുദ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഹരജിക്കാരെൻറ സർട്ടിഫിക്കറ്റിന് എം.ജി സർവകലാശാലയുടെ അംഗീകാരമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, അംഗീകാരമുണ്ടോയെന്നല്ല, വ്യാജമാണോയെന്നാണ് പരിശോധിക്കാനുള്ളതെന്ന് കോടതി വ്യക്തമാക്കി. ഏതായാലും മോേട്ടാർ വാഹന വകുപ്പിൽ ഹരജിക്കാരനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഹരജിക്കാരനും തച്ചങ്കരിക്കുമെതിരെയുള്ള അന്വേഷണം ഒഴിവാക്കാനാവില്ല. തച്ചങ്കരിക്ക് പറയാനുള്ള സത്യവാങ്മുലമായി സമർപ്പിക്കാനും കോടതി അനുവാദം നൽകി. തുടർന്നാണ് ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനായി പത്ത് ദിവസത്തിന് ശേഷം കേസ് പരിഗണിക്കാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.