കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ ആരോപണങ്ങളിൽ വിശദ അന്വേഷണം ആവശ്യമെന്ന് ഹൈകോടതി. തനിക്കെതിരെ ഇയാൾ നൽകിയ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫിസറും ചേർത്തല സർക്കിൾ ഇൻസ്പെക്ടറും ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മോൻസണിെൻറ ഡ്രൈവർ ഇ.വി. അജിത് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ പരാമർശം.
മോൻസണിനെതിരെ മുമ്പ് ഹൈകോടതിയിൽ നിലനിന്നിരുന്ന കേസിെൻറകൂടി പശ്ചാത്തലം വിലയിരുത്തിയാണ് കോടതിയുടെ അഭിപ്രായപ്രകടനം. അജിതിെൻറ ഹരജിയിൽ സംസ്ഥാന പൊലീസ് മേധാവിയെ കക്ഷിേചർക്കാൻ നിർദേശിച്ച കോടതി, ഒക്ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കാൻ മാറ്റി. ഹരജിക്കാരന് സുരക്ഷ ഉറപ്പുവരുത്താനും നിർദേശം നൽകി.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആഗസ്റ്റ് ഏഴിന് തന്നെ വിളിപ്പിക്കുകയും മൊഴി എടുക്കുകയും ചെയ്തെന്നും മോൻസണിനെതിരെ പത്തനംതിട്ടയിലെ ശ്രീവത്സം ഗ്രൂപ് ഉടമ രാജേന്ദ്രൻ പിള്ള നൽകിയ പരാതിയിൽ ഹൈകോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് മൊഴി എടുത്തതെന്നാണ് കരുതുന്നെതന്നും അജിതിെൻറ ഹരജിയിൽ പറയുന്നു. മൊഴി നൽകിയതിന് പിന്നാലെ, മോൻസണുമായി ബന്ധപ്പെട്ടവർ തന്നെ ക്രിമിനൽ കേസിൽ പ്രതിയാക്കി ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ചേർത്തല സി.ഐക്കും എറണാകുളം നോർത്ത് പൊലീസ് ഇൻസ്പെക്ടർക്കും മോൻസണുമായി അടുത്ത ബന്ധമുണ്ട്. രണ്ട് സ്റ്റേഷനിലും ഒരേ ദിവസം ഹാജരാകാൻ രണ്ടു പേരുടെ ഭാഗത്തുനിന്നും നിർദേശമുണ്ടായതും ഇതിെൻറ ഭാഗമാണ്. രണ്ട് സ്റ്റേഷനിൽനിന്നും തനിക്ക് സമാന ഭീഷണിയാണുണ്ടായത്. ഇതിനെതിരെ എറണാകുളം പൊലീസ് കമീഷണർക്കും ആലപ്പുഴ ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടും നടപടികളുണ്ടായില്ല.
ഇറക്കുമതി കാറുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്ഷോപ്പിൽ ജോലിക്കാരനായിരിക്കെയാണ് അയാളുമായി പരിചയപ്പെട്ടത്. 2009ൽ ഡ്രൈവറും മെക്കാനിക്കുമായി ചേരുകയും ചെയ്തു. ഡോക്ടറാണെന്നാണ് പറഞ്ഞതെങ്കിലും അല്ലെന്ന് പിന്നീട് മനസ്സിലായി. പഴയ കാറുകൾ വാങ്ങി അറ്റകുറ്റപ്പണി നടത്തി പുതിയ മോഡലെന്ന പേരിൽ അവതരിപ്പിക്കുമായിരുന്നു. മോൻസണിന് 13 ഇറക്കുമതിക്കാറുകളുണ്ടായിരുന്നു. ഈ വർഷം ജനുവരിവരെ അയാൾക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഹരജിയിൽ പറയുന്നു.
ജീവനക്കാരുടെ പേരിൽ അക്കൗണ്ട്; വിലാസവും േഫാൺനമ്പറും മോൻസണിേൻറത്
തന്നോട് അടുപ്പമുള്ള ജീവനക്കാരുടെ പേരിൽ മോൻസൺ ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നതായും അജിതിെൻറ ഹരജിയിൽ വെളിപ്പെടുത്തുന്നു. എന്നാൽ, ബാങ്കിൽ അക്കൗണ്ട് ഉടമയുടെതായി സ്വന്തം വിലാസവും ഫോൺ നമ്പറുമാണ് അയാൾ നൽകിയിരുന്നത്. അതിനാൽ, അക്കൗണ്ടിലൂടെ നടത്തുന്ന ഇടപാടുകളെക്കുറിച്ച് അക്കൗണ്ട് ഉടമകൾ അറിയാറില്ലായിരുന്നു. തെൻറ പേരിലും മോൻസണിന് അക്കൗണ്ടുണ്ടായിരുന്നതായി അജിത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.