ന്യൂഡൽഹി/തിരുവനന്തപുരം: യുവസംരംഭകരുടെ സ്റ്റാർട്ടപ്പുകൾക്ക് പറ്റിയ സാഹചര്യം രൂപപ്പെടുത്തുന്നതിൽ മികവു കാട്ടുന്ന സംസ്ഥാനങ്ങളിൽ കേരളവും. കേന്ദ്രസർക്കാറിനു കീഴിലെ വ്യവസായ-വ്യാപാര പ്രോത്സാഹന വകുപ്പാണ് സ്റ്റാർട്ടപ് സൗഹൃദ മികവിന് ഗുജറാത്ത്, കേരളം, കർണാടക, തമിഴ്നാട്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്.
ദേശീയ സ്റ്റാര്‍ട്ടപ് റാങ്കിങ്ങില്‍ കേരളത്തിന് ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. കഴിഞ്ഞ മൂന്നുതവണയായി ടോപ് പെര്‍ഫോമര്‍ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ദേശീയ സ്റ്റാര്‍ട്ടപ് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.