മുസ്ലിം ലീഗിനെ വലിയ പാർട്ടിയായി ചിത്രീകരിക്കുന്ന സി.പി.എം നയത്തിനുപിന്നിൽ ഒരു അടനവുനയം മണക്കുന്നു, മഞ്ഞളാംകുഴി അലി. ആ നയം വർഗീയമാണ്. എല്ലാ ജാതിമത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കോൺഗ്രസിനെ തകർത്ത് ഭൂരിപക്ഷ വർഗീയത അകമ്പടിയോടെ വീണ്ടും ഭരണം കൈയാളാനുള്ള ഗൂഢനയം.
ഒരുകാലത്ത് പ്രത്യയശാസ്ത്രവും ധാർമികതയും ഭരണത്തെക്കാൾ വലുതാണെന്നു കരുതിയിരുന്ന സി.പി.എമ്മിന് സംഭവിച്ച ധാർമിക അധഃപതനം! 'ഞങ്ങളെ നിങ്ങൾ വലുതാക്കണ്ട. ലീഗ് എന്നും മൂന്നാം കക്ഷി തന്നെയാണ്. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിെൻറ ഡ്രൈവിങ് ഫോഴ്സ് ലീഗാണെന്ന് മറക്കരുത്. മത്സരിക്കുന്ന എല്ലാ മണ്ഡലത്തിലും ജയിച്ചാലും മുഖ്യമന്ത്രി പദവിക്ക് അർഹതയുണ്ടാകില്ലെന്ന് ഞങ്ങൾക്കറിയാം. എന്നിട്ടും നിങ്ങൾ പറയുന്നു, കുഞ്ഞാലിക്കുട്ടി കേരളത്തിേലക്കുവരുന്നത് മുഖ്യമന്ത്രിയാകാനാണെന്ന്. സി.എച്ച് മുഖ്യമന്ത്രിയായില്ലേ? നഹ ഉപമുഖ്യമന്ത്രിയായില്ലേ? അലി പിന്നെയും സി.പി.എമ്മിെൻറ വർഗീയ അജണ്ടകൾ അന്വേഷിക്കുകയായിരുന്നു.
നന്ദിപ്രമേയ ചർച്ചക്ക് തുടക്കമിട്ട ടി.വി. രാേജഷ്, വി.ഡി. സതീശനെ ആരോപണങ്ങളിൽ പൂട്ടാനാണ് വ്യഗ്രത കാട്ടിയത്. പറവൂരിൽ 200 വീടുെവച്ചു നൽകിയത്, ഇംഗ്ലണ്ടിൽനിന്ന് നിയമം ലംഘിച്ച് സംഘടിപ്പിച്ച പണം കൊണ്ടാണെന്നും വിജിലൻസ് അന്വേഷണത്തിൽ സതീശൻ പെടുമെന്നും പറഞ്ഞ രാജേഷ്, രാഷ്ട്രീയത്തിൽ വിശുദ്ധത ചമയുന്ന പലരും കുടുങ്ങുമെന്ന പ്രവചനവും നടത്തി.
എഴുതി നൽകാെത അഴിമതി ആരോപിക്കുന്നതിലെ അസാംഗത്യം ചൂണ്ടിക്കാട്ടിയ സതീശൻ, ഇൗവക കാര്യങ്ങളുടെ സത്യാവസ്ഥ ഉൾക്കൊള്ളുന്ന സീഡി സ്പീക്കറുെട കൈവശമുണ്ടെന്ന് ചൂണ്ടിക്കാട്ടി. സീഡി ദൃശ്യത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതായി കണ്ടെത്തിയ എം. സ്വരാജ്, അതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സതീശനെ വെല്ലുവിളിച്ചു. 'വെടിെകാണ്ട പന്നിയെപ്പോലെ' സതീശൻ പരക്കം പായാതെ, ആണത്തമുണ്ടെങ്കിൽ സ്വരാജിെൻറ വെല്ലുവിളി സ്വീകരിക്കണമെന്നായി രാജേഷ്. ഇംഗ്ലീഷ് അറിയാവുന്നവർ നോക്കിയാൽ സീഡി മനസ്സിലാകുമെന്നുപറഞ്ഞ സതീശൻ, ആരോപണം തെളിഞ്ഞാൽ അന്ന് മാപ്പുപറയാമെന്നും മറുപടി നൽകി. 'ആണത്തമുണ്ടെങ്കിൽ' എന്ന പ്രയോഗം, ഷാനിമോൾ ഉസ്മാെൻറ ഫെമിനിസെത്ത ചൊടിപ്പിച്ചു.
സ്ത്രീപുരുഷ സമത്വത്തിനായി നിൽക്കുന്നെന്നവകാശപ്പെടുന്ന സി.പി.എമ്മിെൻറ പുരുഷമേധാവിത്തം ആ പ്രയോഗത്തിൽ ഷാനിമോൾ കണ്ടെത്തി. 'വെടികൊണ്ട പന്നി' എന്ന പ്രയോഗം സേഭ്യതരമാണെന്നതിൽ എം. ഉമ്മറിനും സംശയമുണ്ടായില്ല. സഭ്യേതരമായതെല്ലാം പിൻവലിക്കുമെന്ന് സ്പീക്കർ പ്രതിപക്ഷെത്ത സമാധാനിപ്പിച്ചു.
മുഖ്യമന്ത്രിയുടെ സുന്ദരിയും സുമുഖയുമായ ഹെലികോപ്ടറിെൻറ ഒന്നാം പിറന്നാളായ ഇന്നലെ അംഗങ്ങൾക്ക് മധുരം നൽകാത്തതിൽ എൽദോസ് കുന്നപ്പിള്ളി പരിഭവിച്ചു. 20.47 കോടി വാടകയിനത്തിൽ നൽകുന്ന െഹലികോപ്ടർ ധൂർത്തിൽ കുന്നപ്പിള്ളി അസ്വസ്ഥനായി. ശംഖുംമുഖത്ത് കാനായി കുഞ്ഞിരാമൻ നിർമിച്ച സാഗരകന്യകക്ക് സമീപം ഒരു പഴയ ഹെലികോപ്ടർ സ്ഥാപിച്ചതിനെ മുല്ലക്കര രത്നാകരനും എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.