???????????? ??????? ????? ??????? ???????????? ??????????????

കേരളം അടച്ചിടും; ഇന്ന് 28 പേർക്ക് കോവിഡ്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടർന്ന് കേരളം മുഴുവൻ അടച്ചിടുന്നു. തിങ്കളാഴ്ച 28 പേർക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം പൂർണമായി ലോക് ഡൗൺ പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ അടക്കം പൊതുഗതാഗതം ഉണ്ടാകില്ല. സംസ്ഥാന അതിർത്തികൾ അടച്ചിടും. ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ 144 പ്രഖ്യാപിക്കും. ഭക്ഷ്യസാധനങ്ങളുടെയും മരുന്നിന്‍റെയും ലഭ്യത ഉറപ്പാക്കും. പെട്രോൾ പമ്പ്, എൽ.പി.ജി വിതരണം, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും. ബിവ്റേജസ് ഔട്ട് ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെയായിരിക്കും. ബാങ്കുകൾ ഉച്ചക്ക് രണ്ട് വരെ മാത്രം. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും. നിയന്ത്രണങ്ങൾ ഇന്നു രാത്രി മുതൽ പ്രബല്യത്തിൽ വരും. മാർച്ച് 31 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗൺ നീട്ടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസർകോട് 19, കണ്ണൂർ 5, എറണാകുളം 2, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95 ആയി. നാലു പേർ രോഗ മുക്തി നേടി.

Tags:    
News Summary - kerala lockdown-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.