ന്യൂഡൽഹി: തുടർച്ചായി രണ്ടാംദിവസവും പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കാതിരുന്നതോടെ ട്വിറ്ററിൽ കേരളത്തിന് അഭിനന്ദനപ്രവാഹം. കേരളത്തെ അഭിനന്ദിച്ച് രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തു.
‘‘ഇന്ത്യയിൽ കൊറോണ കേസുകളുടെ എണ്ണം 42,500കടന്നിരിക്കുന്നു. അതേസമയം കേരളത്തിൽ കഴിഞ്ഞ 48മണിക്കൂറിൽ ഒരുകേസുപോലും സ്ഥിരീകരിച്ചിട്ടില്ല. ലോകത്തുതന്നെ കോവിഡ് ബാധിത പ്രദേശത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലുളത്. കേരളമോഡൽ അനുകരണനീയമാണ്’’ -രാജ്ദീപ് ട്വിറ്ററിൽ കുറിച്ചു.
ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേരളം പറയുന്നു. മറ്റുള്ളവർക്ക് അത് മനസ്സിലാക്കാൻ കഴിയുമോ എന്നറിയില്ലെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുഭവ് സിൻഹ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.