കേരളപ്പിറവി ആഘോഷം: സംഘാടക സമിതി രൂപീകരിച്ചു

ന്യൂഡൽഹി: ഈ വർഷത്തെ കേരളപ്പിറവി ആഘോഷങ്ങൾ നവംബർ ഒന്നു മുതൽ അഞ്ചു വരെ കേരള ഹൗസിൽ സംഘടിപ്പിക്കും. ആഘോഷ പരിപാടികൾ സുഗമമായി നടത്തുന്നതിന് മലയാളി സംഘടന പ്രതിനിധികളുടെയും കേരള ഹൗസ് പ്രതിനിധികളുടെയും സംയുക്ത സംഘാടക സമിതി രൂപീകരിച്ചു. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് സംഘാടക സമിതിയുടെ രക്ഷാധികാരിയും റസിഡന്റ് കമീഷണർ സൗരഭ് ജെയിൻ ചെയർമാനുമാണ്.

കേരള ഹൗസ് കൺട്രോളർ സി.എ. അമീർ മുഖ്യ ഉപദേഷ്ടാവും ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് പ്രോഗ്രാം കോ ഓർഡിനേറ്ററുമാണ്. വിപുലമായ പ്രോഗ്രാം കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഡൽഹി - എൻ.സി.ആറിലെ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ബാബു പണിക്കരെ ജനറൽ കൺവീനറായി തെരഞ്ഞെടുത്തു. കേരള ഹൗസിനെ പ്രതിനിധീരിച്ച് അഡി. ലോ സെക്രട്ടറി പി.എസ്. ഗ്രാൻസി, കെ.എസ്.ഇ.ബി റസിഡന്റ് എഞ്ചിനീയർ ഡെന്നിസ് രാജൻ എന്നിവരെയും ജനറൽ കൺവീനർമാരായി തെരഞ്ഞെടുത്തു.

സ്ക്രീനിങ് കമ്മറ്റി കൺവീനർമാരായി പ്രോട്ടോക്കോൾ ഓഫീസർ റജി കുമാറിനെയും ഡൽഹി മലയാളികളെ പ്രതിനിധീകരിച്ച് കെ.ജെ. ടോണിയെയും സ്റ്റേജ് കമ്മറ്റി കൺവീനർമാരായി ലെയ്സൺ ഓഫീസർ രാഹുൽ ജെയ്സ്വറിനെയും ഡൽഹി മലയാളികളെ പ്രതിനിധീകരിച്ച് പ്രജിത്ത് കലാഭവനെയും തെരഞ്ഞെടുത്തു. കേരള ഹൗസ് കേറ്ററിങ് മാനേജർ സരിതയെ ഫുഡ് കമ്മറ്റി കൺവീനറായും പി.ആർ.ഡി. അസി. ഇൻഫർമേഷൻ ഓഫീസർ രതീഷ് ജോണിനെ മീഡിയ - പബ്ലിസിറ്റി കൺവീനറായും തെരഞ്ഞെടുത്തു.

കേരള ഹൗസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ജെ. ദീപ്തി സെമിനാർ കമ്മറ്റിയുടെയും നോർക്ക വികസന ഓഫീസർ ജെ. ഷാജിമോൻ സർട്ടിഫിക്കറ്റ് കമ്മറ്റിയുടെയും കൺവീനർമാരാണ്. കെ.എസ്. മുരളീധരൻ, പി.എം. നാരായണൻ എന്നിവർ ഫിലിം കമ്മറ്റി കൺവീനർമാരാണ്.

Tags:    
News Summary - Kerala Piravi November 1st celebration: Organizing committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.