ഉപ്പള: സ്കൂളിൽ പോകാതെ പൊലീസിനെ വട്ടംകറക്കി വിദ്യാർഥികൾ. ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്കൂളില്‍ പോകാതെ രണ്ടു വിദ്യാര്‍ഥികള്‍ സ്കൂള്‍ ബാഗ് റോഡരികില്‍ ഉപേക്ഷിച്ച് അടുത്തുള്ള പള്ളിയില്‍ ഒളിച്ചിരുന്നു. അതേസമയം, കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണം പൊലീസിനേയും നാട്ടുകാരേയും വട്ടംകറക്കി. വ്യാഴാഴ്ച ഉച്ചയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം.
ഇവിടത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികളാണ് ബാഗ് ഉപേക്ഷിച്ച് പള്ളിയിൽ ഒളിച്ചിരുന്നത്. ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയാല്‍ അധ്യാപിക ശകാരിക്കുമെന്ന് കരുതിയാണ് വീട്ടില്‍നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ ചുറ്റിത്തിരിയുകയും ഏകദേശം 12ഓടെ കൈക്കമ്പയിലെ ഓട്ടോ സ്റ്റാൻഡിന് സമീപമെത്തി ദേശീയപാത നിര്‍മാണസ്ഥലത്ത് കൂട്ടിയിട്ട മണ്ണിന് മുകളില്‍ ബാഗ് ഉപേക്ഷിച്ച് ഉപ്പളക്ക് സമീപത്തെ പള്ളിയില്‍ കയറി ഒളിച്ചിരുന്നതും. ബാഗ് ശ്രദ്ധിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ മഞ്ചേശ്വരം പൊലീസിൽ അറിയിക്കുകയായിരുന്നു.
അതിനിടെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന രീതിയില്‍ വ്യാജ പ്രചാരണമുണ്ടായത്. പൊലീസ് വന്ന് ബാഗ് പരിശോധിച്ചപ്പോള്‍ കുട്ടികളുടെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്കൂളിന്റെ പേരില്ലാത്തതിനാല്‍ ഇരുവരെ യും തിരിച്ചറിഞ്ഞതുമില്ല. പിന്നീട് മറ്റൊരു വിദ്യാര്‍ഥിയാണ് സ്കൂളിനെ പറ്റിയുള്ള വിവരം നല്‍കിയത്. സ്കൂളിലെത്തി പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ ബാഗ് എടുക്കാന്‍ തിരിച്ചെത്തുകയും കാര്യങ്ങള്‍ വ്യക്തമാവുകയും ചെയ്തത്. രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ കൈമാറിയതിന് ശേഷമാണ് പൊലീസിനും നാട്ടുകാര്‍ക്കും ശ്വാസം നേരെവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.