`പൊലീസ് സേനയില്‍ പ്രത്യേക പോക്‌സോ വിങ് രൂപീകരിക്കാന്‍ തീരുമാനം. ജില്ലയില്‍ എസ്.ഐമാര്‍ക്ക് കീഴില്‍ പ്രത്യേക വിഭാഗം വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.
പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നതിനു വേണ്ടിയാണ് പ്രത്യേക വിഭാഗത്തെ കൊണ്ടുവരുന്നത്. ജില്ലകളിലായിരിക്കും ഇത് നിലവില്‍ വരിക. എസ്.ഐമാരുടെ കീഴില്‍ പ്രത്യേക വിഭാഗമായി ഇത് പ്രവര്‍ത്തിക്കും. ഡി.വൈ.എസ്.പിമാര്‍ക്കായിരിക്കും ചുമതല.
നാല് ഡി.വൈ.എസ്.പി 40 എസ്.ഐ പോസ്റ്റുകള്‍ ഉള്‍പ്പടെ 304 പേര്‍ക്കായിരിക്കും നിയമനം. പൊലീസിൽ നിയമനം നടക്കാത്തതിനെതിരെ വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
2021 ന് ശേഷം സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്‌സോ കേസുകളുടെ എണ്ണം കൂടിയപ്പോൾ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേക പോക്‌സോ വിങ് വേണമെന്നകാര്യം ആലോചിച്ചിരുന്നു. പോക്സോ കേസുകളിൽ വ്യാജ പരാതികൾ കടന്നുകൂടുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പോക്‌സോ കേസുകൾ പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക വിങ് വേണമെന്ന കാര്യത്തിൽ സർക്കാർ ഗൗരവമായ ആലോചനകൾ തുടങ്ങിയത്. സംസ്ഥാന പൊലീസ് മേധാവിയോടടക്കം ഇക്കാര്യത്തിൽ ഒരു പ്രൊപോസൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മന്ത്രിസഭ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.