സംസ്​ഥാനത്ത്​ കനത്ത മഴക്ക്​ സാധ്യത; ഒമ്പത്​ ജില്ലകളിൽ യെല്ലോ അലർട്ട്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ അടുത്ത അഞ്ച്​ ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്​ഥ വകുപ്പ്​. ഇടിമിന്നലോട്​ കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്നും കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദവും അറബിക്കടലിലെ ചക്രവാത ചുഴിയുമാണ്​ മഴക്ക്​ കാരണം. ബുധനാഴ്ച വിവിധ ജില്ലകളിൽ മഞ്ഞ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ്​ മഞ്ഞ ജാഗ്രത നിർദേശം.

വ്യാഴം (25-11-2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

വെള്ളി (26-11-2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ശനി (27-11-2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഞായർ (28-11-2021) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് -എന്നീ ജില്ലകളിലാണ്​ യെല്ലോ അലർട്ട്​.

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ്​ നിർദേശം.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടാനാണ്​ സാധ്യത. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക, തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അറബികടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്നും ​േകന്ദ്ര കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു.

Tags:    
News Summary - Kerala Rain Yellow alert in Nine Districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.