തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പി ടികൂടുമെന്ന മുന്നറിയിപ്പുമായി പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി. രാവിലെ ഒമ്പതിന് മുമ്പ് ബയോമെട്രിക് പഞ്ചിങ് വ ഴി ഹാജര്‍ രേഖപ്പെടുത്തിയശേഷം ജീവനക്കാര്‍ പുറത്തുപോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഇങ്ങനെ പഞ്ചിങ് രേഖപ്പെടുത്തി പുറത്തുപോകുന്ന ജീവനക്കാരെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തും. ഇത്തരക്കാര്‍ക്കെതിരെ ഗുരുതര അച്ചടക്കനടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറിൽ പറയുന്നു. മുമ്പ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്താന്‍ പരിശ്രമിച്ചയാളാണ് ബിശ്വനാഥ് സിന്‍ഹ.
വൈകിയെത്തിയതിന് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് ഇദ്ദേഹം നോട്ടീസ് നൽകിയത് വിവാദമായിരുന്നു. പിന്നീട് അദ്ദേഹത്തെ പൊതുഭരണവകുപ്പില്‍നിന്ന് നീക്കി. കഴിഞ്ഞയാഴ്ച പൊതുഭരണവകുപ്പിെൻറ അധികചുമതല ലഭിച്ചതിന് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.