നൃ​ത്ത​ാധ്യാ​പി​ക​യും ബി.​എ​ഡ്​ വി​ദ്യാ​ർ​ഥി​യു​മാ​യ ദി​യാ​ദാ​സും എ​ച്ച്.​എ​സ്​ വി​ഭാ​ഗം നാ​ടോ​ടി നൃ​ത്ത​മ​ത്സ​ര​ത്തി​നു​ശേ​ഷം പ​ത്താം​ക്ലാ​സു​കാ​ര​ൻ ശി​വ​ക​ല്യാ​ണും സൗ​ഹൃ​ദം പ​ങ്കു​വെ​ക്കു​നന്നു

കലയുടെ സൗഹൃദ വിജയഗാഥ; ഒ​മ്പ​താം ക്ലാ​സു​കാ​ര​നിലെ നർത്തകനെ കണ്ടെത്തിയത് സുഹൃത്ത്

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ​വ​ര്‍ഷം ദ​ല്‍ഹി​യി​ലെ റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ന്​ മു​ന്നോ​ടി​യാ​യി കോ​ഴി​ക്കോ​ട് ന​ട​ന്ന ക​ള്‍ച്ച​റ​ല്‍ ക്യാ​മ്പി​ലാ​യി​രു​ന്നു ആ ​സൗ​ഹൃ​ദം പൂ​വി​ട്ട​ത്. ക്യാ​മ്പി​ല്‍ അ​സാ​ധാ​ര​ണ മെ​യ് വ​ഴ​ക്ക​ത്തോ​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ വെ​ച്ച ഒ​രു ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ ഒ​രു​മു​തി​ര്‍ന്ന വി​ദ്യാ​ർ​ഥി ശ്ര​ദ്ധി​ച്ചു, ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത് ഒ​രു ശാ​സ്ത്രീ​യ പ​ഠ​ന​വും ന​ട​ത്താ​തെ ആ​ണ​ത്രെ, അ​വ​ന്‍ അ​ത്ര​യും മ​നോ​ഹ​ര​മാ​യി നൃ​ത്തം ച​വി​ട്ടി​യ​ത്. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ നൃ​ത്ത​പ​ഠ​നം ന​ട​ത്തു​ന്ന മു​തി​ര്‍ന്ന വി​ദ്യാ​ര്‍ഥി ചോ​ദി​ച്ചു, ‘നി​ന​ക്ക് ഞാ​ന്‍ നൃ​ത്തം അ​ഭ്യ​സി​പ്പി​ച്ചു ത​ര​ട്ടെ?, നി​ശ്ച​യ​മാ​യും നി​ന​ക്ക് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നാ​കും'.

ദൂ​ര​വും സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ന്നും സൗ​ഹൃ​ദ​ത്തി​ന്‍റെ നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തി​ന്​ മു​ന്നി​ല്‍ ത​ട​സ്സ​മാ​വി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ആ ​സ​മാ​ഗ​മം. കൃ​ത്യം ഒ​രു വ​ര്‍ഷ​മെ​ത്തു​മ്പോ​ള്‍ ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ബി.​ഇ.​എം ഹൈ​സ്കൂ​ളി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ശി​വ​ക​ല്യാ​ണ്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ നാ​ടോ​ടി നൃ​ത്ത​ത്തി​ല്‍ എ ​​​​ഗ്രേ​ഡോ​ടെ മി​ന്നും വി​ജ​യം നേ​ടി​യ​പ്പോ​ൾ ഓ​ണ്‍ലൈ​നാ​യി നൃ​ത്തം അ​ഭ്യ​സി​പ്പി​ച്ച ക​ലാ​മ​ണ്ഡ​ല​ത്തി​ലെ ബി.​എ​ഡ് വി​ദ്യാ​ര്‍ഥി​യാ​യ ദി​യാ​ദാ​സി​ന് ഇ​ത് ചാ​രി​താ​ർ​ഥ്യ​ത്തി​ന്‍റെ അ​പൂ​ര്‍വ​നി​മി​ഷം. ഇ​വ​രു​ടെ ക​ണ്ടു​മു​ട്ട​ലി​നു​ശേ​ഷം കോ​ഴി​ക്കോ​ട് പൂ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ദി​യ​ക്ക് താ​മ​സി​യാ​തെ തു​ട​ര്‍പ​ഠ​നാ​ഥം കോ​ത​മം​ഗ​ലം ഇ​ന്ദി​രാ​ഗാ​ന്ധി ട്രെ​യി​നി​ങ്​ കോ​ള​ജി​ലേ​ക്ക് മാ​റേ​ണ്ടി വ​ന്നു. ദൂ​ര​വും പ​രി​മി​ത​മാ​യ സ​മ​യ​വു​മൊ​ന്നും അ​വ​രു​ടെ നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തെ തെ​ല്ലും ബാ​ധി​ച്ചി​ല്ല. ദി​യ ഓ​ണ്‍ലൈ​നാ​യി ശി​വ​ക്ക്​ ക്ലാ​സു​ക​ള്‍ എ​ടു​ത്തു.

അ​വ​ധി​ദി​ന​ത്തി​ല്‍ വീ​ട്ടി​ലും അ​ല്ലാ​ത്ത​പ്പോ​ള്‍ ഓ​ണ്‍ലൈ​നി​ലു​മാ​യി​ട്ടാ​യി​രു​ന്നു പ​ഠ​നം. കു​ച്ചി​പ്പു​ടി​യി​ല്‍ ഡി​പ്ലോ​മ​യെ​ടു​ത്ത ദി​യ​യു​ടെ ഇ​ഷ്ട ഇ​ന​ത്തി​ല്‍ ജി​ല്ല​ത​ലം വ​രെ വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​ര​ത്തി​നി​ടെ വ​സ്ത്രം അ​ഴി​ഞ്ഞു​പോ​യ​തി​നാ​ല്‍ സം​സ്ഥാ​ന യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല. അ​തി​ലു​ള്ള വി​ഷ​മം ഇ​പ്പോ​ള്‍ ഒ​രു​പ​രി​ധി​വ​രെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. നാ​ടോ​ടി​നൃ​ത്ത​ത്തി​ല്‍ അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ ക​ഥ​യി​ലാ​ണ് ശി​വ നി​റ​ഞ്ഞാ​ടി​യ​ത്. കാ​സ​ര്‍കോ​ട് ഡി​പ്പോ​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​ര്‍ ശ​ശി​ധ​ര​ന്‍റെ​യും രേ​ശ്മ​യു​ടെ​യും മ​ക​നാ​ണ്.

Tags:    
News Summary - kerala state school kalolsavam folk dance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.