വ്യാപക പ്രതിഷേധത്തിനിടെ കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിച്ചു; പരാതികളിൽ നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ചൂ​ടേ​റ്റി വി​വാ​ദ ചി​ത്രം ‘കേ​ര​ള സ്റ്റോ​റി’ ദൂ​ര​ദ​ർ​ശ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​ക​ൾ ത​ള്ളി​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ചി​ത്രം സം​പ്രേ​ഷ​ണം ചെ​യ്ത​ത്.

രാ​ജ്യ​ത്തെ വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​നു​ള്ള സം​ഘ്​​പ​രി​വാ​റി​ന്‍റെ വി​ഷ​ലി​പ്ത അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ് ചി​ത്ര​മെ​ന്നും ദൂ​ര​ദ​ർ​ശ​ൻ തീ​രു​മാ​നം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ നേ​രി​ട്ട് അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ധ്രു​വീ​ക​ര​ണ നീ​ക്കം ന​ട​ത്തി വോ​ട്ട് നേ​ടാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ര​ള സ്റ്റോ​റി പ്ര​ദ​ർ​ശ​ന​ത്തി​ന് പി​ന്നി​ലെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ആ​രോ​പി​ച്ചു.

ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ കു​ട​പ്പ​ന​ക്കു​ന്ന്​ ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഡി.​വൈ.​എ​ഫ്.​ഐ മാ​ർ​ച്ച് ന​ട​ത്തി. മു​ഖ്യ​ക​വാ​ട​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലീ​സ് ത​ട​ഞ്ഞു. ജി​ല്ല സെ​ക്ര​ട്ട​റി ജെ.​എ​സ്. ഷി​ജു​ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തെ അ​പ​ഹ​സി​ക്കാ​നും മ​ത​സ്പ​ർ​ധ വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ട് സം​ഘ്​​പ​രി​വാ​ർ ത​ല​ച്ചോ​റി​ൽ ഉ​ട​ലെ​ടു​ത്ത കു​ടി​ല​ത​യു​ടെ ഉ​ൽ​പ​ന്ന​മാ​ണ് കേ​ര​ള സ്റ്റോ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ സം​ഘ്​​പ​രി​വാ​ര്‍ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന ഭി​ന്നി​പ്പി​ന്‍റെ രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ല്‍ ചെ​ല​വാ​കി​ല്ലെ​ന്ന്​ ബോ​ധ്യ​മാ​കാ​ൻ അ​ധി​ക സ​മ​യം വേ​ണ്ടി​വ​രി​ല്ലെ​ന്നും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ന്ന​തെ​ന്നും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഹരജിയിൽ ഇടപെടാതെ ഹൈകോടതി

കൊച്ചി: ‘കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ പ്രദർപ്പിക്കുന്നതിനെതിരായ ഹരജി ഹൈകോടതി പരിഗണിച്ചെങ്കിലും ഇടപെട്ടില്ല. വെള്ളിയാഴ്ച (ഏപ്രിൽ അഞ്ചിന്) രാത്രി ദൂരദർശനിൽ സിനിമ പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ രാജാജി മാത്യു തോമസും തിരുവനന്തപുരം സ്വദേശി കെ.ജി. സൂരജുമാണ് ഹരജി നൽകിയത്.

തെരഞ്ഞെടുപ്പ് കമീഷന് ഇതുസംബന്ധിച്ച് ഇ-മെയിലിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പരാതിയിലെ നടപടിക്ക് കാക്കാതെ നേരിട്ട് കോടതിയിലെത്തിയത് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ടി.ആർ. രവി ഹരജിയിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ഹരജി ഏപ്രിൽ 11ന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Kerala Story aired on Doordarshan amid widespread protests; Election Commission without taking action on complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.