ജൽ ജീവൻ പദ്ധതി കേരളം അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ജൽ ജീവൻ പദ്ധതി കേരള സർക്കാർ അട്ടിമറിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആറ്റിങ്ങൽ കരവാരം പഞ്ചായത്തിലെ പ്രധാനമന്ത്രി ആവാസ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ- റെയിൽ കാരണം കരവാരം പഞ്ചായത്തിലെ ഒരാളും ബുദ്ധിമുട്ടനുഭവിക്കില്ല. കോവിഡ് കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിടുകളിൽ എത്തിക്കുവാൻ നരേന്ദ്ര മോദി ഗവൺമെന്‍റിന് കഴിഞ്ഞു. കേന്ദ്ര പദ്ധതികൾ പലതും കേരള പദ്ധതികളാക്കി കേരള സർക്കാരിന്‍റെ ബിനാമികൾ കേരളത്തിൽ പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി. വഞ്ചിയൂർ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ കിളിമാനൂർ മണ്ഡലം പ്രസിഡന്റ് പ്രവീൺ പോങ്ങനാട്, ജില്ലാ ജനറൻ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, വി.ജി ഗിരികുമാർ തുടങ്ങിയവരും നിരവധി ഗുണഭോക്താക്കളും പ്രവർത്തകരും പങ്കെടുത്തു.

Tags:    
News Summary - Kerala subverting jal jeevan project- K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.