സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കൻഡറി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ചാണ് അവാർഡ്.

വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

അവാർഡ് ജേതാക്കൾ:

പ്രൈമറി വിഭാഗം

ജെ. സെൽവരാജ്, ഡി.ആർ. ഗീതാകുമാരി, വി. അനിൽ, എ. താഹിറ ബീവി, ബിനു ജോയ്, റ്റി.ബി മോളി, കെ.എം. നൗഫൽ, പി. രമേശൻ, സി. മോഹനൻ, ബിജു മാത്യു, എം.കെ. ലളിത, എ.ഇ. സതീഷ് ബാബു, കെ.സി. ഗിരീഷ് ബാബു, പി. കൃഷ്ണദാസ്.

സെക്കൻഡറി

കെ.വി. ഷാജി, എം.എ. അബ്ദുൽ ഷുക്കൂർ, റ്റി. രാജീവൻ നായർ, ഐസക് ഡാനിയേൽ, മൈക്കിൽ സിറിയക്, എ. സൈനബ ബീവി, പി.വി. എൽദോ, വി.റ്റി. ഗീതാ തങ്കം, കെ.പി. രാജീവൻ, യു.കെ. ഷജിൽ, എം. സുനിൽ കുമാർ, റ്റി.എ. സുരേഷ്, ഡി. നാരായണ.

ഹയർ സെക്കൻഡറി

കെ. സന്തോഷ് കുമാർ, ഡോ. കെ. ലൈലാസ്, സജി വർഗീസ്, ഡോ. കെ.എ. ജോയ്, ബാബു പി. മാത്യു, എം.വി. പ്രതീഷ്, എൻ. സന്തോഷ്, എസ്. ഗീതാ നായർ, കെ.എസ്. ശ്യാൽ.

വൊക്കേഷണൽ ഹയർ സെക്കൻഡറി

സാബു ജോയ്, വി. പ്രിയ, രതീഷ് ജെ. ബാബു, എം.വി. വിജന, എൻ. സ്മിത.


Tags:    
News Summary - kerala teachers awards announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.