തിരുവനന്തപുരം: ലോക്ഡൗണില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള ഓൺലൈൻ പാസിനായി വന്‍തിരക്ക്. വെബ്സൈറ്റ് നിലവിൽവന്ന്, 24 മണിക്കൂറിനകം 1,75,125 പേരാണ് പാസിന് അപേക്ഷിച്ചത്. എന്നാല്‍, വളരെ അത്യാവശ്യക്കാരാണെന്ന് കണ്ടെത്തിയ 15,761 പേര്‍ക്ക് മാത്രമാണ് ആദ്യദിനം പാസ് അനുവദിച്ചത്.
ശനിയാഴ്ച വൈകുന്നേരം വെബ്സൈറ്റ് ആരംഭിച്ചതിന് പിന്നാലെ രാത്രിയോടെ 40,000 അപേക്ഷകളാണ് വിവിധ ജില്ല ക്രൈംബ്രാഞ്ചുകളിലേക്ക് എത്തിയത്.ഒരേസമയം 5,000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന തരത്തിലാണ് വെബ്സൈറ്റ് സജ്ജമാക്കിയിരുന്നത്.
എന്നാല്‍ മണിക്കൂറുകൾക്കുള്ളിൽ 10,000ത്തിലേറെ പേര് വെബ്സൈറ്റിലേക്ക് ഇരച്ചുകയറിയതോടെ പാസിനായി തയാറാക്കിയ ബി-സെയ്ഫ് സൈറ്റ് തകരാറിലായി. ഞായറാഴ്ച രാവിലെയോടെയാണ് സൈറ്റ് വീണ്ടും പൂർവ സ്ഥിതിയിലാക്കിയത്. എന്നാൽ ഉച്ചയോടെ അപേക്ഷകരുടെ എണ്ണം 80,000 കടന്നതോടെ സൈറ്റ് വീണ്ടും മെല്ലപ്പോക്കിലായി.
ലഭിച്ച അപേക്ഷകളിൽ 75,567 എണ്ണം പരിേശാധനയിൽ ആണ്. 81,797 പേർക്ക് യാത്രാനുമതി നിഷേധിച്ചു.അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാ പാസ് നല്‍കാനാകില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യ യാത്രക്കാരാണെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
വീട്ടുജോലിക്കാർ, നിർമാണ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, പ്രായമാവയവരെ വീടുകളിലെത്തി പരിചരിക്കുന്നവർ, അടിയന്തരമായി ദീർഘദൂരയാത്ര ചെയ്യേണ്ടവർ എന്നിവർക്കാണ് പ്രധാനമായും പാസ് അനുവദിക്കുന്നത്. മരണം, അടുത്ത ബന്ധുവിെൻറ വിവാഹം, ആശുപത്രി യാത്ര തുടങ്ങിയ ഒഴിവാക്കാത്ത ആവശ്യങ്ങൾക്കും പാസ് അനുവദിക്കും.
നിര്‍മാണ മേഖലയിലെ ആളുകളെ ഉടമ പ്രത്യേക വാഹനത്തിലാണ് ജോലിക്കെത്തിക്കേണ്ടത്. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണെന്നും ഡി.ജി.പി അറിയിച്ചു.
'ലോക്കി'ലായത് പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 3065 പേര്‍ക്കെതിരെ കേസെടുത്തു. 1440 പേരാണ് അറസ്റ്റിലായത്. 1087 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറൻറീന് ലംഘിച്ചതിന് 22 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതൽ കേസും അറസ്റ്റും തലസ്ഥാനത്താണ്. 793 കേസുകളിലായി 119 പേരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച മുതൽ പൊലീസ് പരിശോധന കർശനമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.