ഹജ്ജ് കമ്മിറ്റിയെ പരിഷ്കരിച്ച ചെയര്‍മാന്‍

ഹജ്ജ് കമ്മിറ്റിയെ പരിഷ്കരിച്ച ചെയര്‍മാന്‍

കൊണ്ടോട്ടി: വിട പറഞ്ഞത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി മാറ്റങ്ങള്‍ക്കാണ് ഹജ്ജ് കമ്മിറ്റി വേദിയായത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് കോട്ടുമല ബാപ്പു മുസ്ലിയാരാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏകവ്യക്തി കൂടിയാണ് അദ്ദേഹം.

പ്രഫ. എ.കെ. അബ്ദുല്‍ ഹമീദിന്‍െറ കാലാവധി കഴിഞ്ഞശേഷം 2012ലാണ് കോട്ടുമല ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നത്. ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാക്കാന്‍ സാധിച്ചതാണ് പ്രധാന നേട്ടം. ഇക്കാലയളവില്‍ അഞ്ച് തവണയാണ് ഹജ്ജ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. ഈ സമയങ്ങളില്‍ ഓരോ വിമാനം പുറപ്പെടുമ്പോഴും തീര്‍ഥാടകരെ യാത്രയാക്കാനും തിരിച്ചത്തെുമ്പോള്‍ മുഴുവന്‍ പേരെയും സ്വീകരിക്കാനും കോട്ടുമല വിമാനത്താവളത്തിലുണ്ടായിരുന്നു. ബാപ്പു മുസ്ലിയാരുടെ കാലത്ത് നടപ്പാക്കിയ പ്രധാന പരിഷ്കാരങ്ങളിലൊന്ന് അപേക്ഷകള്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ട് സ്വീകരിക്കാന്‍ തുടങ്ങിയെന്നതാണ്. നേരത്തെ പോസ്റ്റ് ഓഫിസ് വഴിയായിരുന്നു അപേക്ഷ സ്വീകരിച്ചത്. പുതിയ സംവിധാനം വന്നതോടെ നേരിട്ടത്തെി സംശയങ്ങള്‍ തീര്‍ത്ത് അപേക്ഷ സമര്‍പ്പിക്കാനായി.

ബാഗേജുകള്‍ ക്യാമ്പുകളിലത്തെുമ്പോള്‍ നേരിട്ട് വിമാനക്കമ്പനികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്. അതിനുമുമ്പ് തീര്‍ഥാടകരുടെ ഉത്തരവാദിത്തത്തിലായിരുന്നു ക്യാമ്പില്‍ ബാഗേജുകളുണ്ടായിരുന്നത്. ഇത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ക്യാമ്പുകളിലത്തെുന്ന സമയത്തുതന്നെ ബാഗേജുകള്‍ വിമാനക്കമ്പനിക്ക് കൈമാറുന്ന സംവിധാനം ആരംഭിച്ചത്. ബാഗേജുകളില്‍ ഏകീകൃത സ്റ്റിക്കര്‍ സംവിധാനം നടപ്പാക്കിയതും ഹാജിമാര്‍ക്ക് ഉപകാരപ്പെട്ടു.

ക്യാമ്പ് വളന്‍റിയര്‍മാരെ ഹജ്ജ് കമ്മിറ്റി നേരിട്ട് തെരഞ്ഞെടുക്കാന്‍ തുടങ്ങിയതും കോട്ടുമലയുടെ കാലത്താണ്. സേവനത്തിന് താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ഇപ്പോള്‍ വളന്‍റിയര്‍മാരെ നിയമിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഹജ്ജുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും മറ്റുമായി ട്രെയിനര്‍മാര്‍ നിയമിക്കപ്പെട്ടതും നേട്ടമാണ്. നേരത്തെ, ക്യാമ്പില്‍ തീര്‍ഥാടകര്‍ 24 മണിക്കൂറിന് മുമ്പ് എത്തണമെന്നായിരുന്നു നിര്‍ദേശം. നല്‍കിയത്. ഇത് എട്ട് മണിക്കൂറായി കുറച്ചതും കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും നെടുമ്പാശ്ശേരിയിലായിരുന്നു ഹജ്ജ് ക്യാമ്പ്. താല്‍ക്കാലിക കേന്ദ്രത്തിലായിരുന്നിട്ടും മികച്ച സൗകര്യങ്ങളാണ് നെടുമ്പാശ്ശേരിയില്‍ കോട്ടുമലയുടെ നേതൃത്വത്തില്‍ ഒരുക്കിയത്.

Tags:    
News Summary - kerala wakf board chairman kottumala bappu musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.