കേരളം എന്നും മനസിലുണ്ടാവും; ജനക്ഷേമകരമായി പ്രവർത്തിക്കാൻ സർക്കാറിന് കഴിയട്ടെ -ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ജനക്ഷേമകരമായി പ്രവർത്തിക്കാൻ കേരളത്തിലെ സർക്കാറിന് കഴിയട്ടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായി അജീവനാന്തം ബന്ധമുണ്ടാകും. സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തിലൊഴികെ മറ്റൊരു കാര്യത്തിലും സർക്കാറുമായി ഭിന്നതയില്ല.

ഇന്ന് ഉച്ചയോടെയാണ് ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. ​ഗവർണറെ യാത്രയയക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. രാജ്ഭവനിൽ ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം മൂലം പരിപാടി റദ്ദാക്കുകയായിരുന്നു. മുൻ ഗവർണർ പി. സദാശിവം മടങ്ങിയപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും എയർപോർട്ട് വരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

അതേസമയം, എയർപോർട്ടിലേക്ക് മടങ്ങുന്നതിനിടെ ഗവർണർക്ക് ടാറ്റ നൽകി എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചു. പേട്ട പള്ളിമുക്കിൽ വച്ചായിരുന്നു ടാറ്റ നൽകിയത്. നേരത്തെ എസ്.എഫ്.ഐ പ്രതിഷേധിച്ചപ്പോൾ ഗവർണർ റോഡിൽ ഇറങ്ങിയ സ്ഥലമാണ് പള്ളിമുക്ക്.

Tags:    
News Summary - Kerala will always be remembered; Let the government work for the welfare of the people - Arif Muhammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.