അടിയന്തിരാവസ്ഥ അറബിക്കടലിൽ എന്ന ചുമരെഴുത്ത് (ഫയൽ ഫോ​ട്ടോ)

ഖാദർച്ചയുടെ ശരീരം പരിയാരം മെഡിക്കൽ കോളജിന്

ചെറുവത്തൂർ: നെറികെട്ട കാലത്തോട് സമരം നടത്തി വിപ്ലവങ്ങൾ സൃഷ്​ടിച്ച ഖാദർച്ച ഒടുവിൽ പാഠപുസ്തകമായി. അടിയന്തിരാവസ്ഥയുടെ ചുമരെഴുത്ത് ചരിത്രത്തിന് സമ്മാനിച്ച ഈ കൊടക്കാട്ടുക്കാരൻ ഇനി മെഡിക്കൽ വിദ്യാർഥികളുടെ പഠനവസ്തുവാകും.

ചൊവ്വാഴ്ച അന്തരിച്ച നങ്ങാരത്ത് അബ്​ദുൽ ഖാദറി​െൻറ മൃതശരീരം അദ്ദേഹത്തി​െൻറ ആഗ്രഹ പൂർത്തീകരണത്തിനായി പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിക്ക് കൈമാറി. അടിയന്തിരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ഏകാധിപത്യ വാഴ‌്ചക്കെതിരെ അലയടിച്ചുയർന്ന ജനരോഷത്തി​െൻറ ഭാഗമായി കരിവെള്ളൂരി​െൻറ പാതയോരത്തെ ഇരുനില കെട്ടിടത്തി​െൻറ ചുമരിൽ 'അടിയന്തരാവസ്ഥ അറബിക്കടലിൽ' എന്ന‌് മലയാളത്തിലും 'ഇന്ത്യ ഈസ‌് നോട്ട‌് ഇന്ദിര' എന്ന‌് ഇംഗ്ലീഷിലും എഴുതിയത് അബ്​ദുൽ ഖാദറായിരുന്നു.

ഇന്ദിരഗാന്ധി റോഡുമാർഗം കടന്നുപോകുമ്പോൾ അവർക്ക‌് കാണാൻ കുറിച്ചിട്ടതായിരുന്നു ഈ വാക്കുകൾ. തലമുറകളുടെ മനസ്സിൽ ആവേശം ജ്വലിപ്പിച്ച ആ ചുണ്ണാമ്പക്ഷരങ്ങൾ ദേശീയപാതക്ക‌് വീതി കൂട്ടുന്നതി​െൻറ ഭാഗമായി കെട്ടിടത്തിനൊപ്പം കാലം കവർന്നെങ്കിലും ആ ചുമരെഴുത്തും എഴുത്തുകാരനായ ഖാദർച്ചയെയും ആരും മറന്നിട്ടില്ല.

വെള്ളച്ചാലിലെ സി.പി.എമ്മി​െൻറയും ട്രേഡ് യൂനിയ​െൻറയും നേതാവായിരുന്ന ഖാദർച്ച തുടയെല്ല് പൊട്ടിയതിന് ശസ്ത്രക്രിയ നടത്തിയതുമൂലം പരസഹായമില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഖാദറി​െൻറ വിഷമാവസ്ഥ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.

ജീവിതം മുഴുവൻ പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ഖാദറി​െൻറ കുടുംബത്തെ സഹായിക്കാൻ സി.പി.എം തെക്കെ വെള്ളച്ചാൽ ബ്രാഞ്ചി​െൻറ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട് 21ന് ഏൽപിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.