വിഴിഞ്ഞം: തീരദേശ ജനതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്താണ് വിഴിഞ്ഞത്ത് അവയവ മാഫിയ പിടിമുറുക്കുന്നതെന്ന് വ്യക്തമാകുന്നു. കോട്ടപ്പുറം സ്വദേശി ശാന്തിക്ക് (42) പറയാനുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.
വിഴിഞ്ഞം സ്വദേശി തന്നെയായ ഒരു വനിതയാണ് വൃക്ക വിൽക്കുന്നതിെൻറ സാധ്യതകൾ ശാന്തിയെ ധരിപ്പിക്കുന്നത്. പിന്നാലെ ഇവർ പരിചയപ്പെടുത്തിയ മലപ്പുറം സ്വദേശി രംഗെത്തത്തി. ഏഴുലക്ഷം രൂപ കടമുള്ള കുടുംബത്തിന് എട്ടുലക്ഷം രൂപയാണ് ഇൗ ഏജൻറ് വാഗ്ദാനം ചെയ്തത്. 26 വർഷമായി വാടക വീട്ടിലാണ് ശാന്തിയുടെ കുടുംബം. കടൽപണിക്കാരും രോഗികളുമായ ഭർത്താവിെൻറയും മകെൻറയും ചികിത്സക്കും മൂത്ത മകളുടെ കല്യാണത്തിനായും വാങ്ങിയ മൂന്നുലക്ഷം രൂപ ഡിസംബറിൽ തന്നെ തിരികെ നൽകേണ്ടതുണ്ട്.
വീട്ടുവാടക ഇനത്തിൽ 37,000 രൂപയും ഉടനടി നൽകാനുണ്ട്. കടം വാങ്ങിയ പണവും പലിശയും നൽകാൻ കഴിയാതെ വന്നതോടെയാണ് വൃക്ക നൽകാൻ ഇവർ തയാറായത്. മകനും ഭർത്താവും അറിയാതെയായിരുന്നു നീക്കം. അങ്ങനെ ഏജൻറിെൻറ നിർദേശപ്രകാരം ഒക്ടോബർ 28ന് ശാന്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി.
തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെയും തിരികെയുമുള്ള ട്രെയിൻ ടിക്കറ്റിനുള്ള പണം ഏജൻറാണ് നൽകിയത്. ഏജൻറിെൻറ സഹായിയായ വനിതക്ക് പുറമേ, മറ്റ് രണ്ട് വനിതകൾ കൂടി വിഴിഞ്ഞത്ത് നിന്ന് യാത്രക്കുണ്ടായിരുന്നു. ആശുപത്രിക്ക് സമീപമാണ് ഇവർക്ക് താമസം ഒരുക്കിയത്. ഏഴുദിവസത്തോളം ഇവിടെ താമസിച്ച് രക്ത പരിശോധന, സ്കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തിയ ശേഷം ഇവർ തിരികെ നാട്ടിലേക്ക് മടങ്ങി. ഇതിനിടയിൽ ഏജൻറായ വനിത ശാന്തിയിൽനിന്ന് 50,000 രൂപ കമീഷനായി ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ ശാന്തി തയാറായില്ല.
മലപ്പുറം സ്വദേശിനിയായ 44 വയസ്സുകാരിക്ക് വേണ്ടിയാണ് ശാന്തിയുടെ വൃക്കയെന്നാണ് ഏജൻറ് പറഞ്ഞിരുന്നത്. വൃക്ക സ്വീകരിക്കുന്ന ആളുടെ ആധാർ കാർഡും ഏജൻറ് ഇവരെ കാണിച്ചിരുന്നു. ഡോക്ടർ ചോദിക്കുമ്പോൾ സ്വമേധയാ വൃക്ക ദാനം ചെയ്യുന്നതായി പറയാനാണ് ഏജൻറ് ചട്ടംകെട്ടിയിരുന്നത്.
ശസ്ത്രക്രിയക്ക് മുന്നോടിയായി ഭർത്താവിെൻറ അനുമതി കൂടി വേണമെന്ന് ഏജൻറ് ഇവരെ അറിയിച്ചിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷം ഇക്കഴിഞ്ഞ ആറിനാണ് ഇളയ മകനൊപ്പം വീണ്ടും ശാന്തി എറണാകുളത്തെ ആശുപത്രിയിലെത്തുന്നത്.
എന്നാൽ പരിശോധനകൾക്ക് മകനെ ഒപ്പം പോകാൻ ഏജൻറ് അനുവദിച്ചില്ല. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മകൻ വൃക്ക നൽകാൻ തയാറെല്ലന്ന് പറഞ്ഞ് മാതാവിനെ തിരികെ കൊണ്ടുവരികയായിരുന്നു.
കഴിഞ്ഞദിവസം 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിരവധിപേർ പണത്തിനായി വൃക്ക വിറ്റതായാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.