നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തേജനത്തിനായി 6,000 കോടി രൂപയാണ് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കിഫ്ബി അനുവദിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നതിനായി 2,000 കോടി രൂപ വിനിയോഗിച്ചു. സർവകലാശാലകളിലും കലാലയങ്ങളിലും ആധുനിക കാലത്തിനനുസൃതമായി ഒട്ടനവധി സംവിധാനങ്ങൾ ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചു. എംജി സർവകലാശാലയിലെയും കേരള സർവകലാശാലയിലെയും ലബോറട്ടറി സമുച്ചയങ്ങൾ പുതുക്കിപ്പണിഞ്ഞതിലൂടെ ഇവ രണ്ടും ഇന്ന് ദക്ഷിണേന്ത്യയിലെ ലബോറട്ടറിയായി അറിയപ്പെടുന്നു. സമാർട്ട് ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന അക്കാദമിക് ബ്ലോക്കുകൾ, മികച്ച അടിസ്ഥാന സൌകര്യങ്ങളോട് കൂടിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ എന്നിവയും പ്രത്യേകതകളാണ്.
കുസാറ്റിലെ സൌകര്യങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് വർധിപ്പിക്കുന്നതിനായി 250 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസ ഉയർച്ചയ്ക്കായി അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്റ്റലുകളും പഠന ഗവേഷണ കേന്ദ്രങ്ങളും പണിയുന്നതിലേക്കായി കിഫ്ബി വഴി 617.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ കണ്ണൂരിലെ പിണറായിയിൽ എജ്യുക്കേഷൻ ഹബ്ബ് നിർമ്മിക്കുന്നതിലേക്കായി 232.05 കോടി രൂപയും കിഫ്ബി വഴി ചെലവഴിച്ചു. തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ചെക്നോളജി റിസർച്ച് പാർക്ക് നിർമ്മിക്കുന്നതിനായി വിളപ്പിശാലയിൽ 50 ഏക്കർ ഭൂമിയും നിർമ്മാണ ചെലവിനായി 203.92 കോടി രൂപയും കിഫ്ബി വഴി അനുവദിച്ചു. കേരളത്തിലെ പത്തോളം സർവകലാശാലകൾക്ക് ട്രാൻസ്ലേഷണൽ റിസർച്ച് സെൻറർ, സ്റ്റാർട്ട്അപ്പ് ആൻഡ് ഇൻക്യുബേഷൻ സെൻറർ എന്നിവയ്ക്കായി കിഫ്ബി 200 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും സ്കിൽ ഡവലപ്പ്മെൻറിൻറെ ഭാഗമായി സ്റ്റിൽ പാർക്കുകൾ രൂപീകരിക്കാനായി 350 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ ആർട്ട്സ് ആൻഡ് സയൻസ് കോളജ്, പ്രൊഫഷണൽ കോളജ്, പോളി ടെക്നിക്, ഐടിഐ എന്നിവയിലെ സ്കിൽ കോഴ്സുകൾ പരിപോഷിപ്പിക്കുന്നതിനായി 140 കോടി രൂപ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.