പത്താനപുരത്ത് അടിമുടി മാറ്റങ്ങൾ! വികസന കുതിപ്പിന് ചുക്കാൻ പിടിച്ച് കിഫ്ബി

പത്താനപുരത്ത് അടിമുടി മാറ്റങ്ങൾ! വികസന കുതിപ്പിന് ചുക്കാൻ പിടിച്ച് കിഫ്ബി

നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.

കിഫ്ബിയുടെ കൈപിടിച്ച് പത്താനപുരത്തും മികച്ച വികസന കാഴ്ചകളാണ് കാണുന്നത്. മന്ത്രി ഗണേഷ് കുമാറിന്‍റെ കീഴിൽ സകല മേഖലയിലും കിഫ്ബി വഴി പത്താനപുരത്തെ വികസനങ്ങൾ മുന്നേറുന്നു. . നിരവധി പാലങ്ങളും റോഡുകളും കുടിവെള്ള പദ്ധതികളും സ്കൂ‌ൾ കെട്ടിടങ്ങളും കിഫ്ബിയിലൂടെ നടപ്പായപ്പോൾ പത്തനാപുരം കണ്ടത് വികസനരംഗത്തെ വിപ്ലവമാണ്. 250 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബിയിലൂടെ മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന് ഗതാഗത മന്ത്രിയും പത്തനാപുരം എം.എൽ.എ.യുമായ ഗണേഷ് കുമാർ പറയുന്നു.

പുലിക്കാട്ടൂർ പാലം, ആയുർവേദ ആശുപത്രി, പട്ടാഴി വടക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയവയെല്ലാം നൂറുകണക്കിന്ന് സാധാരണകർക്കാണ് ആശ്വാസം നൽകുന്നത്. എം.എൽ.എ ഫണ്ടിനൊപ്പം കിഫ്ബി ഫണ്ടിലൂടെയുള്ള വികസന പ്രവർത്തനങ്ങൾ കൂടിയായപ്പോൾ മണ്ഡലത്തിന്‍റെ മുഖഛായ മാറി.


Full View


68 കോടി രൂപയുടെ കിഫ്ബി ഫണ്ടിലൂടെ നിർമ്മിച്ച പട്ടാഴി കുടിവെള്ള പദ്ധതി നിരവധി പഞ്ചായത്തുകൾക്കാണ് ആശ്വാസമായത് .പട്ടാഴി വടക്കേക്കര കലഞ്ഞൂർ കുടിവെള്ള പദ്ധതിക്കായി 60.13 കോടി രൂപയാണ് കിഫ്ബി വഴി നൽകിയത് . എട്ട് പഞ്ചായത്തുകൾ ഉള്ള മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും കിഫ്‌ബി പദ്ധതിയിലൂടെ കുടിവെള്ളം ഉറപ്പാക്കാനായി. മെതുകുംമേൽ, പട്ടാഴി, തലവൂർ, കുന്നികോട്, പൊലികോട് റോഡിന് 42.5 രൂപയും ഏനാത്ത് പത്തനാപുരം റോഡിന് 66.16 കോടിയും പള്ളിമുക്ക് - മുക്കടവ് റോഡിന് 34 കോടിയും, പള്ളിമുക്ക് ചാവിപുന്ന കറവൂർ ആലിമുക്ക് റോഡിന് 5150 കോടിയും കിഫ്ബി വഴി അനുവദിച്ചു.

കേരളത്തിന്റെ വികസന ചരിത്രത്തിലെ വലിയ അധ്യായമാണ് കിഫ്ബിയുടെ പ്രവർത്തനമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. നാട് കോവിഡിന്റെ പിടിയിൽ അമർന്നപ്പോൾ സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ പിടിച്ചു നിർത്തിയത് കിഫ്ബി ആണെന്നും ഗണേഷ് കുമാർ പറഞ്ഞു.


Full View

Tags:    
News Summary - Kiifb Development in Pathanapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.