സ്കൂള്‍ കലോത്സവത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യും

തിരുവനന്തപുരം: കൊല്ലത്ത് നടന്ന 62മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 300 എപ്പിസോഡുകള്‍ സംപ്രേഷണം നടത്തുക.

ജനുവരി 15 തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാത്രി 8നാണ് സംപ്രേഷണം. അര മണിക്കൂര്‍ വിവിധ ഇനങ്ങളിലെ കലാപരിപാടികളും അര മണിക്കൂര്‍ നാടകം മാത്രമായും ആണ് സംപ്രേഷണം ചെയ്യുന്നത്. മത്സര ഇനം, വിഭാഗം, ചെസ്റ്റ് നമ്പര്‍, ലഭിച്ച ഗ്രേഡ് എന്നിവ ഉള്‍പ്പെടുത്തിയാണ് എപ്പിസോഡുകള്‍ തയാറാക്കിയിരിക്കുന്നത്. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 6.30 മുതല്‍.

പ്രധാനപ്പെട്ട 18 വേദികളില്‍ നിന്ന് 180 ഇനങ്ങളില്‍ 11285 അംഗങ്ങള്‍ പങ്കെടുത്ത കലോത്സവ പരിപാടികളാണ് അടുത്ത ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നതെന്ന് പത്രക്കുറിപ്പിൽ കൈറ്റ് വിക്ടേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Tags:    
News Summary - Kite Victers will broadcast the relevant parts of the state school festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.