പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

തിരുവനന്തപുരം: നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ച് ഏപ്രിൽ 12 ന് ആരംഭിക്കുന്നു. നാലാഴ്ച ദൈർഘ്യമുള്ള'എ.ഐ എസൻഷ്യൽസ് ' എന്ന ഓൺലൈൻ കോഴ്‌സിലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. www.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഏപ്രിൽ 10 വരെ രണ്ടാം ബാച്ചിലേക്ക് രജിസ്റ്റർ ചെയ്യേണ്ടത്. 

ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപയാണ് ഫീസ്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ആദ്യം രജിസ്റ്റർ 2500 പേർക്കായിരിക്കും പ്രവേശനം. കോഴ്‌സിന്റെ ഭാഗമായി വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമെ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ് ഉണ്ടായിരിക്കും.

ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എഐ ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കൽ, കല-സംഗീത-സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, റെസ്‌പോൺസിബിൾ എ.ഐ എന്നിങ്ങനെയുള്ള മേഖലകളിൽ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന.

നേരത്തെ 80,000 സ്‌കൂൾ അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂൾ പുതിയ ടൂളുകൾ ഉൾപ്പെടുത്തി മെച്ചപ്പെടുത്തിയ പുതിയ കോഴ്‌സിന്റെ ഒന്നാം ബാച്ചിൽ 500-ൽ അധികം പേരാണ് പഠനം പൂർത്തിയാക്കിയത്. അരലക്ഷത്തിലധികം അധ്യാപകർക്ക് ഓൺലൈൻ പരിശീലനം നൽകിയ കൂൾ പ്ലാറ്റ്‌ഫോമിലാണ് പരിശീലനം. 20 പഠിതാക്കൾക്ക് ഒരു മെന്റർ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Kite's online AI course for the public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.