കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്. ത്യാഗപൂര്‍ണമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സഹജീവികള്‍ക്കുവേണ്ടി കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയനെന്നും രാഗേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്ത കാലയളവ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്നും അദ്ദേഹത്തിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെ സമൂഹത്തെ മാറ്റിമറിക്കുന്നുവെന്ന് കാണാന്‍ കഴിഞ്ഞുവെന്നും രാഗേഷ് പറയുന്നു.
ഒരു പ്രഫഷനല്‍ എങ്ങനെയാണ് കാര്യങ്ങള്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് മുഖ്യമന്ത്രി. ദുരന്തഭൂമികളില്‍ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികള്‍ക്ക് കണ്ടുപഠിക്കാം, ആ ഇച്ഛാശക്തിയും നേതൃപാടവവുമെന്ന് രാഗേഷിന്റെ കുറിപ്പില്‍ പറയുന്നു. സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.