കോഴിക്കോട്: മന്ത്രിയായ സമയത്ത് ട്രോളുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അന്ന് വാങ്ങിയ കണ്ണടയുടെ പേരിൽ ഇന്നും വിമർശനമാണെന്നും മുൻ മന്ത്രി കെ.കെ. ശൈലജ. 50,000 രൂപയുടെ കണ്ണട എവിടെയെന്നാണ് ഇപ്പോഴും ചോദ്യമെന്നും മാധ്യമം ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കെ.കെ. ശൈലജ പറഞ്ഞു.
മന്ത്രിയായ സമയത്ത് ട്രോൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ ധരിച്ചിരിക്കുന്ന കണ്ണട ആറാമത്തെ വർഷമാണ്. എം.എൽ.എമാർക്ക് കണ്ണടക്ക് റീഇമ്പേഴ്സ് മന്റെ് ഉണ്ട്. കടയിൽ ചെന്നപ്പോൾ അവരാണ് പറഞ്ഞത്, എല്ലാ വർഷവും കണ്ണട മാറ്റുന്നതിന് പകരം നല്ല ഫ്രെയിം വാങ്ങിയാൽ 5-6 വർഷം ഉപയോഗിക്കാമെന്ന് പറഞ്ഞു. അങ്ങിനെയാണ് 15,000 രൂപയുടെ കണ്ണട എടുത്തത്. ഇന്ന് ആരും ഉപയോഗിക്കുന്നത് അത്ര രൂപയുടേതാണ്. കൂടാതെ, ഗ്ലാസും ചികിത്സാ ചെലവുമെല്ലാം കൂടി 28,000 രൂപയായി. വിമർശിച്ചവരുടെ കൂട്ടത്തിൽ തന്നെ 80,000 രൂപ കണ്ണടക്ക് റീഇമ്പേഴ്സ് ചെയ്‍തവരുണ്ട്. അതൊന്നും എവിടെയുമില്ല -ശൈലജ ടീച്ചർ പറഞ്ഞു.
ഒരു മീഡിയയിൽ ഒരു പെൺകുട്ടി ശൈലജ ടീച്ചർ 50,000 രൂപയുടെ കണ്ണട, ഭർത്താവിനും കണ്ണട എന്നൊക്കെ പറഞ്ഞു. ഭർത്താവിൻെറ കണ്ണട അദ്ദേഹത്തിൻെറ കീശയിൽനിന്ന് കാശെടുത്ത് വാങ്ങിയതാണ്. അതേ പരിപാടിയിൽ തന്നെ ഒരു ലക്ഷം രൂപയുടെ കണ്ണടയാണെന്നും പറഞ്ഞു. ഇതോടെ ഞാൻ അവരെ വിളിച്ച് നേരത്തെ 50,000 രൂപ എന്നും ഇപ്പോൾ ഒരു ലക്ഷം രൂപയെന്നും പറഞ്ഞു, ഇത് ഇനി ഒരു കോടിയാകുമോ എന്ന് ചോദിച്ചു. സോറി ടീച്ചർ, അതൊരു സ്ലിപ്പാണ് എന്ന് അവർ പറഞ്ഞു. നിങ്ങൾക്ക് അത് സ്ലിപ്പ് ആണ്, പക്ഷേ എനിക്ക് അത് അഭിമാനത്തിൻെറ പ്രശ്നമാണ് എന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിടുമ്പോൾ, അമ്പതിനായിരം രൂപയുടെ കണ്ണട എവിടെ എന്ന് ചോദ്യവുമായി വരും. അര ലക്ഷം രൂപയുടെ കണ്ണട ഞാൻ കണ്ടിട്ടുപോലുമില്ല -ശൈലജ ടീച്ചർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.