തിരുവനന്തപുരം: നന്ദി പ്രമേയാവതരണത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ചും കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഭരണമികവുകൾ അടിവരയിട്ടും ചീഫ് വിപ്പ് കെ.കെ. ശൈലജ. നിയമസഭാചരിത്രത്തിൽ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ച ആദ്യത്തെ വനിതയാണെന്ന ചരിത്രനിയോഗം കൂടിയായിരുന്നു ശൈലജയുടേത്.
രാജ്യത്ത് ജനാധിപത്യം അപകീർത്തിപ്പെടുന്ന അവസ്ഥയുണ്ടായതിന് ഏറ്റവും വലിയ ഉത്തരവാദി കോൺഗ്രസാണെന്ന് ശൈലജ ആഞ്ഞടിച്ചു. ബി.ജെ.പിയെ ഈയവസ്ഥയിലേക്കുയർത്തിയത് കോൺഗ്രസാണ്. ചാണകം പൂശിയാൽ കോവിഡ് മാറുമെന്നെല്ലാമുള്ള അന്ധവിശ്വാസങ്ങൾ ബി.ജെ.പിയുടേത് മാത്രമായിരുന്നില്ല. ഉത്തർപ്രദേശിലും മറ്റും ഗ്രാമീണമേഖലകളിൽ കോൺഗ്രസുകാരും ഈ അന്ധവിശ്വാസത്തിൽ വീണുപോയിട്ടുണ്ട്. നെഹ്റുവിനെ കോണ്‍ഗ്രസ് മറന്നു. അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിെൻറ പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. മുന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കെ.കെ. ശൈലജ നന്ദിപ്രമേയ അവതരണത്തിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.