കണ്ണൂർ: നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വളരെ പെട്ടന്ന് പ്രതിരോധം ഒരുക്കിയാല്‍ നിപ വ്യാപനം തടയാനാകും. സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ.കെ ശൈലജ പറഞ്ഞു.
വീണ്ടും നിപ വരാനുള്ള സാധ്യത വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ.കെ. ശൈലജ കൂട്ടിചേര്‍ത്തു. മുന്‍പ് നിപ പ്രതിരോധത്തിന് ഫലം ചെയ്തതു കൂട്ടായ പ്രവര്‍ത്തനമായിരുന്നു. 2018 ലെ നിപ പ്രതിരോധത്തിന് നേതൃത്വം നല്‍കിയ മെഡിക്കല്‍ സംഘം തന്നെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ശരിയായ പ്രതിരോധത്തിന് വഴിവെക്കുമെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും ശൈലജ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ തുടരുന്ന ജാഗ്രത നിപ പടരാതിരിക്കാന്‍ ഗുണം ചെയ്യുമെന്നും ശൈലജ പ്രതികരിച്ചു. ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അത് വീട്ടുകാര്‍ പറയാനും ആശുപത്രിയിലെത്തിക്കാനും നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ടീച്ചറുടെ നിര്‍ദ്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.