കോട്ടയം: ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങൾ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്കാ സഭ. കോടതി വിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ ഖേദിക്കുന്നെന്നും കോട്ടയം അതിരൂപത വാർത്താകുറിപ്പിൽ അറിയിച്ചു.
കോട്ടയം അതിരൂപതാംഗമായിരുന്ന സിസ്റ്റർ അഭയ മരിച്ച സംഭവം ദുഃഖകരവും നിർഭാഗ്യകരവുമായിരുന്നു. സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണും അതിരൂപതാംഗങ്ങളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കൊല ചെയ്തതെന്നും സി.ബി.ഐ പ്രത്യേക കോടതി വിധിക്കുകയും ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്. അവർക്കെതിരായ ആരോപണങ്ങൾ അവിശ്വസനീയമാണ്. എങ്കിലും കോടതി വിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ ഖേദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.