കൊച്ചി: ഓണാവധി നേട്ടമാക്കി കൊച്ചി മെട്രോ. ഞായറാഴ്ച മാത്രം 1,04,866 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. യാത്രക്കാരെ കൂടാതെ ഓണാവധിയിൽ കൊച്ചി കാണാൻ വന്നവരടക്കം മെട്രോ യാത്രയിൽ പങ്കാളികളായതും ഐ.എസ്.എല്ലുമാണ് മെട്രോക്ക് നേട്ടമായത്. മെട്രോ യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തിന് മുകളിലായതോടെയാണ് സർവിസുകളും വർധിപ്പിച്ചിട്ടുണ്ട്. അടുത്ത നാളുകളിലായി മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ വർധന ഉണ്ടായിട്ടുണ്ട്.
ഇതിനെ പ്രതീക്ഷയോടെയാണ് കെ.എം.ആർ.എൽ കാണുന്നത്. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം ലഘൂകരിക്കാനും കാത്തിരിപ്പ് സമയം കുറക്കാനും ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും പൂർത്തിയാകുന്നതോടെ മെട്രോ യാത്രയുടെ മുഖം തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും. സെപ്റ്റംബർ 10 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ മെട്രോയിൽ 13 ലക്ഷം പേരാണ് യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.