കൊച്ചി: റോഡ് ഷോക്കിടെ തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയെന്നാണ് പരാതി.
തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ. ഡ്രൈവറുടെ കാഴ്ച മറക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു. നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഡി.ജി.പിക്കും മോട്ടോർ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയത്.
റോഡ് ഷോയിൽ കേരളീയ വേഷത്തിലെത്തിയ മോദി, ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായാണ് റോഡരികിൽ നിന്നവരെ അഭിവാദ്യം ചെയ്തത്. കാറിന്‍റെ ഡോർ തുറന്നിട്ട് ഫൂട്ട്ബോഡില്‍ തൂങ്ങി നിന്ന് ഒരു കൈ വീശിയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. തിരുവനന്തപുരത്തും മോദി സമാനമായി യാത്ര ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.