തൃശൂർ: പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൊടകര കുഴൽപണ കേസിൽ നടക്കുക തുടരന്വേഷണം. പുനരന്വേഷണം സാധ്യമല്ലെന്നും വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ തുടരന്വേഷണമേ പറ്റൂവെന്നും കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം, തുടരന്വേഷണം നടന്നാലും കേസിന്റെ ഭാവി കേന്ദ്ര ഏജൻസികളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. കള്ളപ്പണം, കുഴൽപണം, ഹവാല തുടങ്ങിയ ഇടപാടുകൾ കേരള പൊലീസിന് അന്വേഷിക്കാമെങ്കിലും അതിന്റെ വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യാൻ മാത്രമേ സംസ്ഥാന പൊലീസിന് അധികാരമുള്ളൂ. കൊടകര കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് പണം തട്ടിപ്പിനാണ്.
കുഴൽപണ ഇടപാടാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിശദ വിവരങ്ങൾ ആ സമയത്ത് തന്നെ കേരള പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ആദായ നികുതി വകുപ്പ്, കേന്ദ്ര ആഭ്യന്തര വകുപ്പ്, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവക്ക് നൽകിയിരുന്നു. കേരളത്തിലുള്ള കേസിന്റെ കുറ്റപത്രവും ഈ ഏജൻസികൾക്ക് കൈമാറിയിരുന്നു.
അതിൽ ഇതുവരെ കേന്ദ്ര ഏജൻസികളുടെ തുടർ നീക്കമുണ്ടായില്ലെന്നിരിക്കെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടരന്വേഷണഭാവി എന്താകുമെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. പആരോപണം നേരിടുന്നത് ബി.ജെ.പി ആയതിനാൽ പ്രത്യേകിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.