കുഴൽമന്ദം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കോടനാട് എസ്റ്റേറ്റ് കൊലക്കേസിലെ രണ്ടാംപ്രതി കെ.വി. സയെൻറ മൊഴി പാലക്കാട് പൊലീസ് രേഖപ്പെടുത്തി. പാലക്കാട് ടൗൺ സൗത് എസ്.െഎ ടി.വി. ശശിയുടെ നേതൃത്വത്തിലാണ് കോയമ്പത്തൂർ സ്വകാര്യാശുപത്രിയിലുള്ള സയെൻറ െമാഴിയെടുത്തത്. അപകടം സംഭവിച്ചത് ഒാർമയില്ലെന്നും ആശുപത്രിയിൽ ബോധം തെളിഞ്ഞപ്പോഴാണ് അപകടമറിയുന്നതെന്നും സയൻ മൊഴി നൽകി.
കുടുംബത്തോടൊപ്പം പഴനി ക്ഷേത്രദർശനത്തിനുശേഷം പൊള്ളാച്ചിയിലെത്തി ഭക്ഷണം കഴിച്ചെന്നും ഇതിനുശേഷം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്നെന്നും സയൻ പറഞ്ഞു. രണ്ട് ദിവസമായി ശരിയായി ഉറങ്ങിയിരുന്നില്ല. യാത്രക്കിടെ കാർ നിർത്തി അൽപസമയം ഉറങ്ങിയെന്നും ഇയാൾ പറഞ്ഞു. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഒാർമയില്ലെന്നായിരുന്നു മറുപടി. കോടനാട് സംഭവത്തെക്കുറിച്ച് ചോദിക്കരുതെന്ന് തമിഴ്നാട് പൊലീസ് ഉപാധി വെച്ചിരുന്നു.
ഭാര്യയെയും മകളെയും ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിച്ചശേഷം വിദേശേത്തക്ക് കടക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടതെന്ന് പൊലീസ് സൂചിപ്പിച്ചു. കോയമ്പത്തൂരിൽ ഇതിനുള്ള മുന്നൊരുക്കം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വിനുപ്രിയ, നീതു എന്നിവരുടെ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യാഴാഴ്ച ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സയനിെൻറ മൊഴി വീണ്ടും രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.