ഇടുക്കി: സിൽവർ ലൈൻ പാതയുടെ അതിരടയാളക്കല്ലുകൾ എടുത്തുമാറ്റിയത് കൊണ്ട് പദ്ധതി ഇല്ലാതാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം നടപടികളിൽ നിന്ന് യു.ഡി.എഫ് പിന്തിരിയണമെന്നും വികസനത്തെ തടയുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയെ എന്തുവില കൊടുത്തും എതിർക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി സ്ഥാപിച്ച സർവേക്കല്ലുകൾ കോൺഗ്രസ് നേതൃത്വത്തിൽ പിഴുതെറിയുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇതിനാണ് കോടിയേരി മറുപടി നൽകിയത്.
ജനങ്ങൾ കെ-റെയിലിന് അനുകൂലമാണെന്ന് കോടിയേരി പറഞ്ഞു. സുധാകരൻ പറഞ്ഞതുപോലെ യുദ്ധം ചെയ്യാനുള്ള കെൽപ്പൊന്നും ഇപ്പോൾ കോൺഗ്രസിനില്ലെന്നും കോടിയേരി പറഞ്ഞു.
സുധാകരന്‍റെ പ്രസ്താവനക്ക് പിന്നാലെ കണ്ണൂർ മാടായിപ്പാറയിൽ ഇന്നലെ രാത്രി കെ-റെയിൽ സർവേക്കല്ലുകൾ പിഴുതെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.