കൊടുങ്ങല്ലുർ: കൊടുങ്ങലൂരിൽ രണ്ട് മൊബൈൽ സ്ഥാപനങ്ങളിൽ നടന്ന മോഷണ ശ്രമം സി.സി.ടി.വി കാമറയിൽ പതിഞ്ഞു. സർക്കാർ നിർബന്ധമാക്കിയ മാസ്ക് ധരിച്ചായിരുന്നു മോഷണശ്രമം. ഷട്ടർ ലോക്ക് തർക്കുന്ന ശബ്ദം കേട്ട് സമീപത്തെ ബിൽഡിങ്ങിലെ സെക്യൂരിറ്റിക്കാർ വന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ചന്തപ്പുര മുൻസിപ്പൽ ബസ് സ്റ്റാൻറ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എം.ടെൽ മൊബൈൽ സർവീസ് സെൻറർ, സെൽക്കാം മൊബൈൽ എന്നീ സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്.
വെള്ളിയാഴ്ച രാത്രി 12.30ഓടെയായിരുന്നു സംഭവം. മോഷണ ശ്രമത്തിൻെറ ദൃശ്യങ്ങൾ സി.സി.ടി.വി യിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് പേരാണ് മോഷണത്തിനായി എത്തിയത്. ഇരുവരും മാസ്ക്ക് ധരിച്ചിരുന്നു. ഫുൾ കൈ ഷർട്ടാണ് രണ്ട് പേരും ധരിച്ചിരിക്കുന്നത്. ഒരാൾക്ക് പാൻറ്സും രണ്ടാമൻ ബർമുഡയുമാണ് വേഷം. പാൻറ്സിനുള്ളിൽ പിൻഭാഗത്ത് തിരുകി വെച്ചിരിക്കുന്ന ആയുധമെടുത്ത് പലവട്ടം പുട്ട് തകർക്കാൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാം.
ഈ സമയമത്രയും ബർമുഡ ധരിച്ചയാൾ പരിസരം വീക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലുർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ഭിവസം കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലെ അഴീക്കോട് മേനോൻ ബസാറിലെ മൊബൈൽ സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. ലോക്ഡൗൺ ഇളവ് ലഭിച്ച് മൊബൈൽ സ്ഥാപനങ്ങൾ തുറന്ന ഉടനെയാണ് യുവാക്കളായ മോഷ്ടാക്കളുടെ രംഗപ്രവേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.