Strike

കോലഞ്ചേരി ഭൂസമരം: മാവോയിസ്​റ്റ്​ ബന്ധമാരോപിച്ച്​ രണ്ടു പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു

കോലഞ്ചേരി: വടയമ്പാടി ഭജനമഠത്തെ ദളിത് ഭൂ സമരവേദിയിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ടുപേരെ പൊലീസ് പിടികൂടി.അരുൺ, അഭിലാഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ രാമമംഗലം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. നിറ്റ ജലാറ്റിൻ കമ്പനി ആക്രമണമടക്കം പല കേസുകളിലും ഇവർക്കു ബന്ധമുണ്ടെന്നാണ് പൊലീസ് ഭാഷ്യം.

എന്നാൽ ഇവരിൽ ഒരാൾ ഒരു ഒൺലൈൻ പത്രത്തിൽ എഡിറ്ററാണെന്നും മറ്റേയാൾ പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ഇൻടേൺ ഷിപ്പ് ചെയ്യുന്നയാളാണെന്നുമാണ്​ റിപ്പോർട്ട്​. സമരത്തെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനാണ് ഇവിടെയെത്തിയതെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. കോളനിവാസികളുടെ സമരത്തെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് തകർക്കാനുള്ള പൊലീസി​​െൻറ അജണ്ടയാണ് സംഭവമെന്നും അവർ കുറ്റപ്പെടുത്തി.

Tags:    
News Summary - Kolanchery Dalit Strike: Police Alleged Maoist Relation - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.