കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതകവുമായി സാമ്യം തോന്നിപ്പിക്കുന്ന സീരിയലാണ് ഒരു ടി.വി ചാനൽ സംപ്രേഷണം ചെയ ്യുന്നതെന്ന് പൊലീസ് ഹൈകോടതിയിൽ. ഇതിലെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും കൂടത്തായി കൂട്ടക്കൊലയെയും അതിലെ പങ്കാളികളെയുംകുറിച്ച് ഒാർമിപ്പിക്കുന്നതാണ്. സ്ക്രിപ്റ്റ് ലഭ്യമല്ലാത്തതിനാൽ മൊത്തം കഥയെക്കുറിച്ച് അറിയില്ല.
സാക്ഷികളെ സീരിയൽ സ്വാധീനിക്കുന്നുണ്ടോയെന്നോ ശരിയായ വിചാരണയെ ഇത് ബാധിക്കുന്നുണ്ടോയെന്നോ കോടതിക്ക് പരിശോധിച്ച് തീരുമാനിക്കാമെന്നും കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമൺ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കൂടത്തായി കൊലപാതക സംഭവം സിനിമയും സീരിയലുമാക്കുന്നതിനെതിരെ കേസിലെ മുഖ്യസാക്ഷിയും കൂടത്തായി സ്വദേശിയുമായി ബാവ എന്ന മുഹമ്മദ് നൽകിയ ഹരജിയിലാണ് വിശദീകരണം. ഹരജി വിധിപറയാൻ മാറ്റിയ കോടതി, അതുവരെ സീരിയൽ പ്രദർശനത്തിനുള്ള സ്റ്റേ തുടരാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.