കാസർകോട്: വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനത്ത് ആവിഷ്കരിച്ച 'കൂട്ട്' പദ്ധതി വിവര ശേഖരണ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്തു. ഒരാഴ്ചക്കകം നൂറിലധികം പേരാണ് ഡൗൺലോഡ് ചെയ്ത് വിധവകളുടെ വിവരം നൽകിത്തുടങ്ങിയത്. വിധവകൾക്കും പൊതുജനത്തിനും അക്ഷയ കേന്ദ്രങ്ങൾ വഴിയും വിവരം നൽകാം. ഓരോ പഞ്ചായത്തിലും വിവര ശേഖരണത്തിന് കുടുംബശ്രീക്കും ചുമതല നൽകിയിട്ടുണ്ട്.
വിധവകളെ വിവാഹം കഴിക്കാൻ താൽപര്യമുള്ള കാസർകോടിനുപുറമെ ജില്ലകളിലെ പുരുഷന്മാർക്കും 'കൂട്ട്' വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ് നിർമാണം 75 ശതമാനത്തിലധികം പൂർത്തിയായതായി വനിത സംരക്ഷണ ഓഫിസർ എം.വി. സുനിത 'മാധ്യമ'ത്തോടു പറഞ്ഞു. മെൻസ് കോർണർ എന്ന വിഭാഗത്തിലാണ് പുരുഷന്മാർ രജിസ്റ്റർ ചെയ്യേണ്ടത്. ഫൈനെക്സ്റ്റ് ഇന്നൊവേഷൻസ് എന്ന സ്റ്റാർട്ട് അപ് മിഷനാണ് ആപ്പും വെബ്സൈറ്റും തയാറാക്കിയത്.
വെബ്സൈറ്റിനു പുറമെ നേരിട്ടും പുരുഷന്മാർക്ക് അപേക്ഷ നൽകാം. വനിത സംരക്ഷണ ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.