മിമിക്രിയിലേക്ക് എത്തുന്നതിനുമുമ്പ് തെരഞ്ഞെടുപ്പ് അടുത്താല്‍ പ്രധാനമായും ചുവരെ ഴുത്തായിരുന്നു ജോലി. ഒരിക്കല്‍ എെൻറ നിയമസഭാ മണ്ഡലമായ വാഴൂരില്‍ കാനം രാജേന്ദ്രനു വേണ്ടി ചുവരെഴുതാനെത്തി. രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെയാണ് റോഡിലും മതി ലിലുമൊക്കെ എഴുതുന്നത്. ഇല്ലെങ്കില്‍ പകുതി അക്ഷരങ്ങള്‍ വണ്ടി കൊണ്ടുപോകും. അങ്ങനെ ഒരു രാത്രി ചുറ്റോടുചുറ്റുമുള്ള മതിലില്‍ കാനം രാജേന്ദ്രനെ വിജയിപ്പിക്കുക എന്നെഴുതി വീട്ടിലേക്ക് പോന്നു.
രാവിലെ പാര്‍ട്ടിക്കാരും സുഹൃത്തുക്കളും വീട്ടിലെത്തി നിങ്ങള്‍ എന്താണ് അവിടെ എഴുതി വെച്ചിരിക്കുന്നതെന്ന് ചോദിച്ചു. എന്താണ് പ്രശ്നമെന്നറിയാതെ ഞാനും നിന്നു. പിന്നീട് മതിലിെൻറ അടുത്തുപോയി നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. സഖാവ് കാനം രാജേന്ദ്രനെ വിജയിപ്പിക്കുക എന്നതില്‍ ‘സഖാവ് കാന’ എന്നത് മതിലിെൻറ ഒരുഭാഗത്തും ബാക്കി ഭാഗം മറുവശത്തുമായി. അന്ന് എല്ലാ പാര്‍ട്ടിക്കാരും സുഹൃത്തുക്കളാണ്. എല്ലാവര്ക്കും വേണ്ടി ചുവരെഴുത്തിനും അനൗണ്സ്മെൻറിനും പോകുമായിരുന്നു. രാഷ്ട്രീയക്കാരുടെ ശബ്ദത്തിൽ തന്നെ അനൗണ്‍സ് ചെയ്യുന്നതായിരുന്നു പ്രധാന ആകര്‍ഷണം.
ആദ്യമൊന്നും തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം എന്താണെന്ന് അറിയില്ലായിരുന്നു. ആരെങ്കിലും ജയിക്കട്ടേ, ഭരിക്കട്ടേ എന്ന ചിന്തയായിരുന്നു മനസ്സിൽ. മിമിക്രിയിലെത്തി രാഷ്ട്രീയം ശ്രദ്ധിക്കാന്‍ തുടങ്ങിയതുമുതലാണ് തെരഞ്ഞെടുപ്പിെൻറ പ്രാധാന്യം തിരിച്ചറിഞ്ഞത്.
ഒരു രാഷ്ട്രീയ പാർട്ടി നിരന്തരമുള്ള പരിശ്രമത്തിെൻറയും പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് അഞ്ചുവര്‍ഷത്തേക്ക് ഭരണത്തിലേറുന്നത്. എന്നാല്‍, ഭരണത്തിലേറി കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിലുപരി എങ്ങനെ അഞ്ചുകൊല്ലം തികക്കാം എന്ന ചിന്ത മാത്രമാകുന്നു. പ്രതിപക്ഷത്തിരിക്കുന്നവര്‍ക്ക് എങ്ങനെ ഇവരെ താഴെയിറക്കാം എന്നചിന്തയും. അടുത്ത അഞ്ചുവര്‍ഷംകൂടി തങ്ങള്‍ക്ക് ഭരിക്കാന്‍ കഴിയുമോ എന്നതല്ല മറിച്ച് തങ്ങളെ വിശ്വസിച്ച് ഭരണം ഏൽപിച്ച ജനങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നുമാത്രം ചിന്തിച്ചാല്‍ രാജ്യം നന്നാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.