കൊച്ചി: വൈദികന്‍ പ്രതിയായ കൊട്ടിയൂർ പീഡനക്കേസില്‍ വൈത്തിരി ഹോളി ഇന്‍ഫൻറ് മേരി ഗേൾസ്ഹോം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു.
കേസിലെ എട്ടാം പ്രതിയയ സിസ്റ്റര്‍ ഒഫീലിയ (78) മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷയിൽ വാദം കേള്‍ക്കുക. സിസ്റ്ററുടെ പ്രായം പരിഗണിച്ച് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസും അറിയിച്ചു.
പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച ശിശുവിനെ എത്തിച്ച കാര്യം ശിശുക്ഷേമസമിതിയെ അറിയിച്ചില്ലെന്ന കുറ്റമാണ് സിസ്റ്റര്‍ ഒഫീലിയക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുട്ടിയെ ഏറ്റെടുത്താല്‍ 24 മണിക്കൂറിനകം ശിശുക്ഷേമസമിതിക്ക് വിവരം നൽകണമെന്നാണ് നിയമം. എന്നാല്‍ നവജാത ശിശുവിനെ ലഭിച്ച വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം സിസ്റ്റര്‍ ഡോ. ബെറ്റി ജോസിനെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍നിന്നും ഫോണ്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ റൂള്‍ 18 പ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപനത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാതെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നാണ് ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ നിലപാട്.
കേസിൽ പ്രതികളായ ഫാ. തോമസ് തേരകവുംസിസ്റ്റര്‍ ബെറ്റിയും മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.