‍കൊ​ട്ടി​യൂ​ര്‍ പീ​ഡ​നം: ഫാ. ​തേ​ര​ക​വും ക​ന്യാ​സ്​​ത്രീ​ക​ളും കീ​ഴ​ട​ങ്ങ​ണം


 
കൊ​ച്ചി: കൊ​ട്ടി​യൂ​ര്‍ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ വൈ​ദി​ക​നും ക​ന്യാ​സ​്​​ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​ഞ്ച്​ ദി​വ​സ​ത്തി​ന​കം  അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ മു​മ്പാ​കെ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന്​ ഹൈ​കോ​ട​തി​. അ​തേ ദി​വ​സം​ത​ന്നെ ഇ​വ​ർ​ക്ക്​ കോ​ട​തി മു​േ​ഖ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ക്കാ​നും സിം​ഗി​ൾ ബെ​ഞ്ച്​​ ഉ​ത്ത​ര​വി​ട്ടു. ​വ​യ​നാ​ട് ശി​ശു​ക്ഷേ​മ​സ​മി​തി മു​ൻ ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ്​ തേ​ര​കം, സ​മി​തി മു​ൻ അം​ഗ​വും ക​ൽ​പ​റ്റ ഫാ​ത്തി​മ​മാ​ത ഹോ​സ്​​പി​റ്റ​ലി​ലെ പീ​ഡി​യാ​​ട്രീ​ഷ്യ​നു​മാ​യ സി​സ്​​റ്റ​ർ ബെ​റ്റി ജോ​സ്​, ഗേ​ള്‍സ് ഹോം ​സൂ​പ്ര​ണ്ട് സി​സ്​​റ്റ​ര്‍ ഒ​ഫീ​ലി​യ, കേ​സി​ലെ ഒ​ന്നാം പ്ര​തി ​ഫാ. ​റോ​ബി​ൻ വ​ട​ക്കു​​േ​ഞ്ച​രി പു​രോ​ഹി​ത​നാ​യി​രു​ന്ന നീ​ണ്ടു​നോ​ക്കി പ​ള്ളി​യി​ലെ സ​ഹാ​യി ത​ങ്ക​മ്മ എ​ന്നി​വ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്​.

ഫാ. ​റോ​ബി​ൻ വ​ട​ക്കു​​േ​ഞ്ച​രി​യു​ടെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ​തും പ്ര​സ​വി​ച്ച​തും അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ​ ശ്ര​മി​ച്ച കേ​സി​ലാ​ണ്​ വൈ​ദി​ക​നും ക​ന്യാ​സ്​​ത്രീ​ക​ളും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്​. കു​റ്റ​കൃ​ത്യം പൊ​ലീ​സി​നെ അ​റി​യി​ച്ചി​ല്ല തു​ട​ങ്ങി​യ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ്​ പ്ര​തി​ക​ൾ​ക്കെ​തി​​രെ ചു​മ​ത്തി​യ​തെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജാ​മ്യം നി​ഷേ​ധി​ക്ക​ത്ത​ക്ക പ്ര​ധാ​ന കു​റ്റ​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കെ​തി​രെ​യി​ല്ല. ഇ​വ​ർ നേ​ര​േ​ത്ത മ​റ്റ്​്​ ഏ​തെ​ങ്കി​ലും കേ​സു​ക​ളി​ൽ പ്ര​തി​ക​ളു​മ​ല്ല. അ​തി​നാ​ൽ, ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം​ചെ​േ​യ്യ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. ക​ന്യാ​സ്​​ത്രീ​ക​ൾ  70 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​രാ​ണെ​ന്ന കാ​ര്യ​വും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ചോ​ദ്യം​ചെ​യ്യ​ലി​ന്​ ശേ​ഷം പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി അ​ന്നു​ത​ന്നെ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​ത്തി​ല​യ​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. 30,000 രൂ​പ​യു​ടെ സ്വ​ന്ത​വും സ​മാ​ന​തു​ക​ക്കു​ള്ള മ​റ്റ്​ ര​ണ്ടു​പേ​രു​ടെ​യും ജാ​മ്യ​ബോ​ണ്ട്​ കെ​ട്ടി​വെ​ക്ക​ണം. മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ എ​ല്ലാ വ്യാ​ഴാ​ഴ്​​ച​ക​ളി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്​. കേ​സ്​ ഡ​യ​റി ഉ​ൾ​​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ്​ കോ​ട​തി ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്​.

ക്രി​സ്​​തീ​യ പു​രോ​ഹി​ത​രും സ​ഭ​യും ഇ​ട​പെ​െ​ട്ട​ന്ന്​ ആ​രോ​പ​ണ​മു​ള്ള കേ​സി​ൽ ചി​ല ഹി​ന്ദു സം​ഘ​ട​ന​ക​ൾ പ്ര​ശ്​​ന​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​റ​സ്​​റ്റും ക​സ്​​റ്റ​ഡി​യും ഇ​ല്ലാ​തി​രു​ന്നാ​ൽ സം​സ്​​ഥാ​ന​വ്യ​വാ​പ​ക​മാ​യി ഇ​ത്​ പ്ര​ശ്​​ന​മാ​ക്കി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ ഗു​രു​ത​ര കേ​സി​ൽ പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം​​ചെ​​യ്യേ​ണ്ട​തു​ണ്ടെ​ന്നും മു​ൻ​കൂ​ർ ജാ​മ്യ അ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​റി​​െൻറ ആ​വ​ശ്യം.

Tags:    
News Summary - kottiyoor rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.