കോഴിക്കോട്: പയ്യന്നൂരിൽ നിന്ന് സ്കൂള്‍വിദ്യാർഥികളുമായി വിനോദയാത്രക്കുവന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 52പേർക്ക് പരിക്ക്. കണ്ണൂര്‍ പയ്യന്നൂര്‍ കണ്ടങ്കാളി േഷണായീസ് സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് 3.20 ഓടെ കോഴിക്കോട് ബീച്ച് റോഡിൽ പുതിയാപ്പക്ക് സമീപം പുതിയങ്ങാടി പള്ളിക്കണ്ടി എടക്കൽവളവിലാണ് അപകടം.
മൂന്നുവിദ്യാർഥികൾക്ക് ഗുരുതര പരിക്കുണ്ട്. കുട്ടികളിലൊരാളുടെ ചെവി മുറിഞ്ഞ് തൂങ്ങിയ നിലയിലാണ്. വിദ്യാര്‍ഥികള്‍ രണ്ട് ബസുകളിലാണ് എത്തിയിരുന്നത്. അപകടം പറ്റിയ ബസിെൻറ മുന്നിലായി സഞ്ചരിച്ച ബസിൽ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 41 പേരെ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലും 11 പേരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. തെക്കേത്തൊടി പടിഞ്ഞാറെകണ്ടി രമ്യ നിവാസിൽ സച്ചിദാനന്ദെൻറ വീട്ടിലേക്കാണ് ബസ് പാഞ്ഞുകയറിയത്.
വീട്ടിലുണ്ടായിരുന്ന സച്ചിദാനന്ദെൻറ മകെൻറ ഭാര്യയും ഗര്‍ഭിണിയുമായ ഹിമയെ (26) ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുനിലവീടിെൻറ താഴെനില ഭാഗികമായി തകർന്ന് മുറിക്കുള്ളിലേക്ക് ചുമരിലെ കല്ലുകള്‍ തെറിച്ചുവീണ നിലയിലാണ്. ഫുട്പാത്തിലൂടെ കയറി വീടിെൻറ ജനലുകള്‍ തകര്‍ത്ത് സണ്‍സൈഡില്‍ ഇടിച്ച് കയറിയാണ് ബസ് നിന്നത്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോഴിക്കോട് ബീച്ചില്‍ നിന്ന് ഫയര്‍ യൂനിറ്റും നാട്ടുകാരും മുന്‍ഭാഗത്തെ ചില്ലുകള്പൊളിച്ചും വാതിൽതുറന്നുമാണ് അപകടത്തിൽെപട്ടവരെ പുറത്തെടുത്തത്. ഉച്ചക്കുശേഷം കോഴിക്കോട് പ്ലാനറ്റേറിയം കണ്ട് മാനാഞ്ചിറ ഭാഗത്തുനിന്ന് മാവൂര്റോഡിലൂടെ സി.എച്ച് മേല്‍പാലം വഴി ബീച്ചിലെത്തി അേക്വറിയം കണ്ടശേഷം മടങ്ങിയ സംഘം സഞ്ചരിച്ച ഗ്രീന്‍ബേര്‍ഡ് ബസാണ് അപകടത്തിൽപെട്ടത്.
പ്ലാനേറ്ററിയവും ബീച്ചും സന്ദര്‍ശിച്ചശേഷം കാപ്പാട് സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മുന്‍സീറ്റിലുണ്ടായിരുന്ന വിദ്യാര്ഥികള്ക്കാണ്പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ പിറകില്‍നിന്ന് തെറിച്ചുവീണും കമ്പികളില്‍ മുഖമടിച്ചുമാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. സംഭവമറിഞ്ഞ് ബീച്ച് ആശുപത്രിയില്‍ നിന്നും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും ആംബുലന്‍സുകള്‍ സ്ഥലത്തെത്തി. സംഭവത്തെതുടർന്ന് സി.എച്ച് മേൽപാലത്തിലൂടെയുള്ള ഗതാഗതം വഴിതിരിച്ച് വിട്ടു. സിറ്റി െപാലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിെൻറ നേതൃത്വത്തിൽ പൊലീസ്സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയിൽ
ചികിത്സയിലുള്ളവർ
അര്ജുന്(13), സായുജ്(13), ഹരി കാശ്യപ്(13), വിഷ്ണു(21), അഖില്‍(27), ശ്രീരാഗ് (13), പാര്‍വതി(15), സുജിത്ത്(13), അക്ഷയ്(13), സജിത്ത്(49), അനുശ്രീ(13), അഭിരാം(13), നന്ദന രമേഷ്(13), അളകനന്ദ(13), സാന്ദ്ര (13), ഡ്രൈവര്‍ രതീഷ്( 30), കലേഷ്(35), അഖില്‍(14), വിജയകുമാര്‍ (51), ആഗ്ലസ്(13), ഹനാന്(13) ഫര്ഹാന്(13), സുരഭി(13), അഭിരാമി (13), ആര്യ (13) ഉമ (51), രാധാമണി (53), രാജേഷ് (45), കീർത്തന (15), നവനീത് (13), സുജിത് സി.പി.കെ (14), മെഡിക്കൽ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലുള്ളവർ: സൂര്യ നാരായണൻ (12), വിജയ് (12), അഭിഷേക് (12), ശ്രീനാഥ് (12), ശ്രീഹരി (12), ദോലത്ത് ദേവ് (12), ശ്രീരാഖ് (12), കാർത്തിക് (12).
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: കാർത്തിക് (10), ശ്രീരാജ് (ഒമ്പത്), നിവേദ് (10), മുഹമ്മദ് മിർഷാദ് (13), ജയശ്രീ (49), നക്ഷത്ര (13), ശ്രേയ (13), ആദിത്യ (13), റിൻഷ (13), ഷിജിൻ (13), സചിൻ (ഒമ്പത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.