റമദാന് തൊട്ടുമുമ്പുള്ള ശഅ്ബാൻ മാസത്തിൽ മയ്യിത്തുകൾ ഖബറിലിറക്കി, മീസാൻ കല്ലുകൾ നാട്ടി ശരീരത്തിലും വസ്ത്രത്തിലും പറ്റിയ മണ്ണുമായി തിരിഞ്ഞ് നടക്കുേമ്പാൾ കോഴിക്കോട് കണ്ണമ്പറമ്പ് ശ്മശാനത്തിൽ ഖബറൊരുക്കുന്ന സിദ്ദീഖിെൻറയും ആലിക്കോയയുടെയും വഹാബിെൻറയും മനസ്സിലേക്ക് കടന്നുവന്നത്
‘അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅ്ബാൻ വ ബല്ലിഗ്നാ റമളാൻ’
നാഥാ റജബിലും ശഅബാനിലും ഞങ്ങൾക്ക് നീ അനുഗ്രഹം ചൊരിയണമേ... റമളാനിൽ ഞങ്ങളെ നീ എത്തിക്കുകയും ചെയ്യണമേ എന്ന പ്രാർഥനയാണ്. കാരണം,റമദാന് സാക്ഷ്യംവഹിക്കാൻ ഭാഗ്യം ലഭിക്കാതെ കണ്ണമ്പറമ്പിലെ ആറടി മണ്ണിൽ ഇവർ ഖബറൊരുക്കിയവരുടെ കൂട്ടത്തിൽ കുട്ടികളും ആരോഗ്യമുള്ള ചെറുപ്പക്കാരും കാര്യമായ അസുഖമില്ലാത്തവരുമുണ്ടായിരുന്നു.
ഒാർക്കാപുറത്തെത്തുന്ന ഇത്തരം മരണത്തെപോലെയാണ് ഖബർതൊഴിലാളികളുെട ജോലിയും ജീവിതവും. സ്വന്തം വീട്ടിലോ നാട്ടിലോ എന്തു പരിപാടിയുണ്ടെങ്കിലും പള്ളിയിൽ നിന്നൊരു വിളി വന്നാൽ ഒാടിയെത്തണം. ഏതു സമയവും ‘ മരണത്തെ’ പ്രതീക്ഷിച്ചിരിക്കുന്നവർ. ആഘോഷങ്ങൾക്കും അത്യാവശ്യങ്ങൾക്കും തങ്ങളുടെ ജോലിയിൽ വിട്ടുവീഴ്ച ചെയ്യാൻ പരിമിതിയുള്ളവർ.
മരണത്തിന് നോമ്പുകാലം എന്നൊന്നില്ല. കാലവും ദേശവും പരിഗണിക്കാതെ അത് വരും. ‘‘ സാധാരണ ദിവസങ്ങളിൽ രാവിലെ ആറു മുതൽ വൈകീട്ട് ഒമ്പതുവെരയാണ് ഖബർ മറമാടുന്ന സമയം. എന്നാൽ നോമ്പുകാലത്ത് രാവിലെ ഏഴ് മുതൽ രാത്രി 11 വെര മയ്യിത്തുകൾ ഖബറടക്കും. തറാവീഹ് നമസ്കരത്തിന് ശേഷമായിരിക്കും നോമ്പുകാലത്ത് ൈവകിയെത്തുന്ന മയ്യിത്തുകൾ മറമാടുക’’.
പതിനായിരക്കണക്കിനു മയ്യിത്തുകൾ മണ്ണിനടിയിലുള്ള കണ്ണമ്പറമ്പിെൻറ ചരിത്രത്തോെടാപ്പം സഞ്ചരിക്കുന്നവരാണിവിടത്തെ ഖബർ തൊഴിലാളികൾ. പള്ളിക്കണ്ടി സ്വദേശി സിദ്ദീഖാണ് തൊഴിലാളികളിൽ പ്രധാനി. കൂടെ സഹായത്തിനായി ആലുവെന്ന ആലിക്കോയയും അബ്ദുൽ വഹാബുമുണ്ട്്. മൂവരും കണ്ണമ്പറമ്പ് പരിസരത്തുള്ളവർ തന്നെ.
ചില നോമ്പുകാലത്ത് ഒരു ദിവസംതന്നെ ഏഴോളം മയ്യിത്തുകൾ സംസ്കരിച്ചതും പെരുന്നാളാഘോഷത്തിനിടയിൽ ഒന്നിലധികം മയ്യിത്തുകൾ മറമാടിയ അനുഭവവും ഇവരുടെ ഒാർമയിലുണ്ട്.
ദിവസവും ഒരു മയ്യിെത്തങ്കിലും ഖബറെടുക്കുന്ന ശ്മശാനമായതിനാൽ ഏതു സമയവും ജോലിക്കായി തയാറായിരിക്കണം.
ഒാരോ കാലത്തും നാട്ടിലെ ഒന്നോ രണ്ടോ പേരാകും ഖബർ ഒരുക്കാൻ സ്ഥിരമായുണ്ടാവുക. പ്രായം തളർത്തുേമ്പാൾ അടുത്ത സംഘം ഇൗ തൊഴിൽ ഏറ്റെടുക്കും.
വർഷങ്ങൾക്കുമുേമ്പ മുതിർന്ന തൊഴിലാളികളുെട സഹായത്തിനായി നിന്നിരുന്ന സിദ്ദീഖ് പിന്നീട് സ്വന്തമായി തൊഴിൽ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷം നോമ്പുകാലത്ത് മറമാടിയത് 48 മയ്യിത്തുകളാണ്. ഇതിൽ ഒമ്പതെണ്ണം കുട്ടികളുെടതാണ്. ശാരീരികമായി ഏറെ അധ്വാനമുള്ള ഖബർ കുഴിക്കൽ ചൂടു കാലത്തെ നോമ്പിന് ഒരു പരീക്ഷണം തന്നെയാണ്. നോമ്പുകാലത്ത് രണ്ടോ മൂന്നോ ഖബർ കുഴികൾ നേരേത്ത തന്നെ തയാറാക്കും. എല്ലായ്പ്പോഴും ഇത് നടക്കണമെന്നില്ല. ചില ദിവസങ്ങളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ മരണങ്ങൾ സംഭവിക്കും. േനാെമ്പടുത്ത് കഠിനമായി പണിയെടുക്കുന്നത് ശരീരം തളർത്തും. ഒരു മാസത്തിൽ ശരാശരി 35 മയ്യിത്തെങ്കിലും ഇവിെട മറവ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മോർച്ചറിയിൽ നിന്നു വരുന്ന മയ്യിത്തുകളും കടലിൽനിന്നു കിട്ടിയ മയ്യിത്തുകളും ഇവർ കുളിപ്പിച്ചിട്ടും കഫം ചെയ്തിട്ടും ഖബറടക്കിയിട്ടുമുണ്ട്.
ആർക്കും പ്രത്യേക സ്ഥലം മറമാടാൻ കണ്ണമ്പറമ്പിൽ അനുവദിക്കാറില്ല. പണ്ടുകാലത്ത് 40 വർഷം കൂടുേമ്പാൾ നേരേത്ത മറമാടിയ സ്ഥലം എത്തുമെങ്കിലും നവീകരണത്തിനു ശേഷം 90 വർഷം കഴിയും ഒരേ സ്ഥലമെത്താൻ. സ്വന്തം കുടുംബങ്ങളെ ഖബറിലേക്ക് യാത്രയാക്കിയ അനുഭവങ്ങളും ഇവർക്ക് പറയാനുണ്ട്. സ്വന്തം പിതാവ് അബൂബക്കർ മരിച്ചപ്പോഴും ആ ഖബർ കുഴിച്ചത് മകനായ സിദ്ദീഖായിരുന്നു.
സ്ഥിരമായി ഒരു വരുമാനമെന്നത് ഖബർ തൊഴിലാളികളുെടയും സ്വപ്നം തന്നെയാണ്. ഏതു സമയവും പള്ളിയിൽനിന്ന് വിളി പ്രതീക്ഷിക്കുന്നതുെകാണ്ട് മറ്റു േജാലികളിലേക്ക് പോകുന്നതിൽ ഇവർക്ക് തടസ്സങ്ങളുണ്ട്.
നിശ്ചിത ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല. വഖഫ് ബോര്‍ഡില്‍നിന്ന് ഖബർ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് കേൾക്കുന്നുണ്ടെങ്കിലും ഇതിെന കുറിച്ചൊന്നും അറിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. റമദാനില്‍ ചിലർ കാരുണ്യത്തിെൻറ കൈനീട്ടും.
കോഴിക്കോടിെൻറ ചരിത്രം ഉറങ്ങുന്ന സ്ഥലമാണ് കണ്ണമ്പറമ്പ് ശ്മശാനം. 13 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇൗ പ്രദേശം കേരളത്തിലെതന്നെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നാണ്.
എണ്ണമറ്റ ഖബറുകളുള്ള കണ്ണമ്പറമ്പ് ശ്മശാനത്തിൽ പ്രിയപ്പെട്ടവർക്കു വേണ്ടി കണ്ണീരൊലിപ്പിച്ച് പ്രാർഥിക്കുന്നവർ പതിവു കാഴ്ചയാണ്. വിശുദ്ധ റമദാനിൽ ഇവരുടെ എണ്ണം വളരെ കൂടും.
ചിത്രങ്ങൾ: ഷഹീർ അലി പിക്ബോക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.