കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ നിർമ്മാണം നടന്നത് യു.ഡി.എഫ് ഭരണകാലത്താണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിർമ്മിച്ചതും ഉദ്ഘാടനം നടത്തിയതും യു.ഡി.എഫാണ്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.
അേന്വഷണം പൂർത്തിയാകാതെ ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി ടെർമിനലിന്‍റെ ബലക്ഷയവുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം നടക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിലാവും ഇതുമായി ബന്ധപ്പെട്ട കൂടുതൽ തീരുമാനങ്ങളുണ്ടാവുക.
14 നിലകളുള്ള ഇരട്ട വാണിജ്യസമുച്ചയവും ബസ്സ്റ്റാൻഡും ഓഫിസുമടങ്ങുന്ന കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കെ.എസ്.ആർ.ടി.സി ടെർമിനലിന്‍റെ നിർമാണത്തിന് ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചിട്ടില്ലെന്ന് മദ്രാസ് ഐ.ഐ.ടിയിലെ സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധനായ അളകപ്പ സുന്ദരത്തിെൻറ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
ആയിരക്കണക്കിന് ആളുകൾ എത്തുന്ന െടർമിനലിലെ ബസ്സ്റ്റാൻഡ് എത്രയും പെട്ടെന്ന് മാറ്റാനും മദ്രാസ് ഐ.ഐ.ടി ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. െകട്ടിടം 30 കോടി രൂപ ഉപയോഗിച്ച് ബലപ്പെടുത്താനും െടൻഡർ നടപടികൾ തുടങ്ങാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.