കോഴിക്കോട്: മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി. കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹമാണ് മാറിയത്. കുന്ദമംഗലം സ്വദേശിയായ സുന്ദരന്റെ കുടുംബത്തിന് ലഭിച്ചത് കൗസു എന്ന സ്ത്രീയുടെ മൃതദേഹവും. മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി ശ്മശാനത്തിൽ സംസ്കരിച്ചു.
കൗസുവിന്റെ ബന്ധുക്കൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തെറ്റ് പറ്റിയെന്നും, സുന്ദരന്റെ മൃതദേഹം സ്വന്തം ചെലവിൽ നാളെ സംസ്കരിക്കാൻ ഏർപ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ഞായറാഴ്ചയാണ് സംഭവം.
എച്ച്.ഐ മാർ മൃതൃദഹം വാങ്ങി ആംബുലൻസിൽ കയറ്റുേമ്പാൾ മാറിയതാണ് എന്നാണ് ഫോറൻസിക് മേധാവി ഡോ. പ്രസന്നന്റെ വിശദീകരണം. 20 ലധികം മൃതദേഹങ്ങൾ മോർച്ചറിയിലുണ്ടായിരുന്നു. ഉച്ചക്ക് രണ്ടിനും മൂന്ന് മണിക്കിടയിലാണ് സംഭവം. കുന്ദമംഗലം കോ-ഓപറേറ്റീവ് ബാങ്ക് റിട്ട. പ്യൂൺ ആയിരുന്നു പാണരുകണ്ടിയിൽ സുന്ദരൻ (62). ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.