ന്യൂഡല്‍ഹി: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് വികസനവുമായി ബന്ധപ്പെട്ട് സാങ്കേതിക- സാമ്പത്തിക പഠനങ്ങള്‍ക്കായി കണ്‍സള്‍ട്ടൻസിയെ നിയോഗിച്ചതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സ്ഭയെ അറിയിച്ചു. എം.കെ രാഘവന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
സാധ്യത പഠനത്തോടൊപ്പം ഡി.പി.ആറും, വിശദമായ മാസ്റ്റർ പ്ലാനും തയ്യാറാക്കുന്നതിനും കണ്‍സള്‍ട്ടന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയതായും ലോക്സഭയില്‍ മന്ത്രി എം.പി ക്ക് മറുപടി നൽകി.
കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ വികസനവുമായ് ബന്ധപ്പെട്ട് ആർ.എൽ.ഡി.എ വൈസ് ചെയാർമാനെ സന്ദർശിച്ച വേളയിൽ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതെൻറ ഭാഗമായി ആർ.എൽ.ഡി.എയുടെതുൾപ്പെടെയുള്ള ഉന്നതതല സംഘം ആഗസ്റ്റ് രണ്ടാം വാരത്തിനകം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ടെന്നും എം.കെ രാഘാവൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.