താമരശ്ശേരി: കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽ നിർമാണം നടക്കുന്നതിനിടെ കെട്ടിടത്തിെൻറ ഭാഗം തകർന്നുവീണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിെൻറ കോൺക്രീറ്റിങ്ങിനിടെ ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. പരിക്കേറ്റ 22 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ ഇഖ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തകർന്ന കെട്ടിടത്തിന് നിർമാണാനുമതി ഉണ്ടായിരുന്നില്ലെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.
സൈറ്റ് എൻജിനീയർ ഓമശ്ശേരി സ്വദേശിനി അപർണ (23), പ്രഭാസ് സർക്കാർ (27), മിഥുൻ മംഗൽ (24), ഹേമന്ദ് (26), ദപ്പൽ സർക്കാർ (52), അബ്ദുൽ ഹുസൈൻ (25), ജബൂർ ആലം (21), അമ്പാടി കുട്ടൻ (47), ശിവശങ്കരൻ (30), സദ്ദാം ഹുസൈൻ (27), ഹനീഫ് (18), കഞ്ചൽ ബോറ (22), വിഷ്ണു ബോറ (22), സമീർ (25), ഫിർദൗസ് (19), ചിരംജിത്ത് (21), ശങ്കർ വിശ്വാസ് (45), ഷരിഫുൽ (28), സൽമാൻ (25), പിങ്കു (24), സുദേവ് (23), മിഥുൻ (25), മംഷത് (19), ഇമാദുൽഹഖ് (26) എന്നിവരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ മൂന്നു പേർക്കാണ് സാരമായ പരിക്കുള്ളത്. നോളജ് സിറ്റിയിലെ ഹിൽസിനായ് ഫിനിഷിങ് സ്കൂളിനുവേണ്ടി നിർമിക്കുന്ന ഇരുനില െകട്ടിടത്തിെൻറ കോൺക്രീറ്റ് പണി നടന്നുെകാണ്ടിരിക്കെ കൂറ്റൻ ശബ്ദേ ത്താടെ തകർന്ന് വീഴുകയായിരുന്നു.
പ്രദേശവാസികളും നോളജ് സിറ്റി ജീവനക്കാരും േചർന്ന് രക്ഷാ പ്രവർത്തനം നടത്തി. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷ സേനയും താമരശ്ശേരി െപാലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. കോൺക്രീറ്റിങ്ങിനുവേണ്ടി തയാറാക്കിയ ഇരുമ്പു തൂണുകൾ ഇളകിയതാണ് അപകട കാരണമെന്ന് കരുതുന്നു. ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ പാലിച്ചായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നതെന്നും ഭൂരിഭാഗം പേർക്കും നിസ്സാര പരിക്കേ ഉള്ളൂ എന്നും നോളജ് സിറ്റി അധികൃതർ പറഞ്ഞു.
നിർമാണാനുമതി തേടിയിരുന്നതായും അധികൃതർ വ്യക്തമാക്കി. കാന്തപുരം അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന മർകസിന്റെ നേതൃത്വത്തിലുള്ളതാണ് മർകസ് നോളജ് സിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.